
മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. തിരിച്ചു വരവ് ഇത്രയരെ ഗംഭീരമാക്കിയ മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. ഇന്ന് മലയാള സിനിമയിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മഞ്ജു എന്നാണ് പലരും പറയുന്നത്. ഇപ്പോൾ മഞ്ജു രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. മഞ്ജുവിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്നാണ് താരം മറുപടി നൽകിയിരിക്കുന്നത്. മഞ്ജുവിന് മറ്റൊരു വിവാഹം കഴിച്ചുകൂടെ എന്ന ആരധകന്റെ കമന്റ് ന് ആയിരുന്നു മഞ്ജുവിന്റെ മറുപടി.

ഞാൻ ഒരു അമ്മയാണ് എന്ന് മാത്രമാണ് മഞ്ജു കുറിച്ചത്. ഇപ്പോൾ ഇതിനെ ആസ്പദമാക്കി നിരവധി കമന്റ്കളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ഒരു സ്ത്രീക്ക് ബഹുമാനം കൊടുക്കുമ്പോൾ അല്ലേൽ സ്ത്രീ അങ്ങോട്ട് ബഹുമാനം നൽകുമ്പോൾ അതെ അളവിലോ അതിന് മുകളിലോ തിരിച്ചു കിട്ടുന്നിടത്താണ് സ്ത്രീയുടെ സുരക്ഷ എന്ന് പറഞ്ഞ വെക്തി കൂടിയാണ് മഞ്ജു വാര്യാർ. സ്ത്രീ സുരക്ഷക്ക് വേണ്ടിയും സ്ത്രീ ശസ്‌തികരണത്തിന് വേണ്ടിയും ഒരുപാട് താരം സംസാരിച്ചിട്ടുണ്ട്.












