ഗംഗുഭായിലെ ‘ധോലിദ’ ഗാനത്തിന് ചുവടുകള്‍ വെച്ച് അഹാന കൃഷ്ണ

‘പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം ‘ഗംഗുഭായി കത്തിയവാഡി’യയിലെ ‘ധോലിദ’ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്. ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആലിയയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇപ്പോഴിതാ ധോലിദാ ഗാനത്തിന് ചുവടുവെയ്ക്കുന്ന നടി അഹാന കൃഷ്ണയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് അഹാന ഈ ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേര്‍ വീഡിയോയ്ക്ക് കമന്റുമായെത്തി. ”മനോഹരം. ഭാവങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു,” എന്നാണ് വീഡിയോയ്ക്ക് മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ കമന്റ് നല്‍കിയിരിക്കുന്നത്.

https://www.instagram.com/reel/CZ-_uFXFCz2/?utm_source=ig_embed&ig_rid=dcb86c85-495a-4e96-85c5-2e2b7d1d1d48

ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ചിത്രം.

ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. അജയ് ദേവ്ഗണും ചിത്രത്തില്‍ അതിഥി വേഷത്തിലുണ്ട്. ‘കരീം ലാല’യെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക.