മോഡലിംഗ് രംഗത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് ശ്വേത മേനോന്. 1994ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയതോടെ ബോളിവുഡിലും താരം സജീവമായിരുന്നു. ഇതിനോടകം തന്നെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. സിനിമ രംഗത്ത് മാത്രമല്ല, പരസ്യ ചിത്രങ്ങളിലും താരം സജീവമായിരുന്നു. ലാലിന്റെ നായികയായി ശ്വേത അഭിനയിച്ച സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. അത് താരത്തിന്റെ സിനിമാ രംഗത്ത് വലിയൊരു മാറ്റം തന്നെ സൃഷ്ടിച്ചു.
അതേസമയം ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ശ്വേതയുടേത്. താരം വിവാഹ മോചനം നടത്തിയെന്ന തരത്തില്‍ എല്ലാം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു സംശയം ഉയര്‍ന്നത്. ഇപ്പോഴിതാ എന്ത്കൊണ്ടാണ് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവെയ്ക്കാത്തത് എന്നതിനുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് ശ്വേത.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് നടി പറയുന്നത്. ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ… ” തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും,