ഗ്ലാമറസ് ലുക്കില്‍ ആനന്ദത്തിലെ നായിക; സിദ്ധിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു- വീഡിയോ

Follow Us :

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രീതി പിടിച്ചു പറ്റിയ യുവനടിയാണ് സിദ്ധി മഹാജന്‍കട്ടി. ഒട്ടേറെ പുതുമുഖ താരങ്ങളാണ് ആനന്ദത്തില്‍ അഭിനയിച്ചിരുന്നത്‌.

ദിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായിട്ടാണ് സിദ്ധി അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സിദ്ധി ധാരാളം റീല്‍സ് വീഡിയോ പങ്കുവെക്കാറുണ്ട്.

ധാരാളം ഫോളോവേഴ്‌സും താരത്തിനുണ്ട്. ഇപ്പോഴിതാ സിദ്ധിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

https://youtu.be/ZCcCqSsJVP4

പയസ് ജോണ്‍ എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ പുറത്തുവിട്ടത്. തന്റെ ‘ലീഹ്’ എന്ന ഫോട്ടോ സീരിസിന്റെ ഭാഗമായിട്ട് പയസ് എടുത്ത ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.