‘ജീവിതമെന്നെ അതിന്റെ കൊടും വന്യതയിലേക്ക് തള്ളിവിടുകയായിരുന്നു’- കൈക്കുഞ്ഞുമായി നടി ജിലു

gilu joseph instagram post about baby
gilu joseph instagram post about baby

‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായെത്തിയ നടി ജിലു ജോസഫിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിലു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നടിയും മോഡലും എഴുത്തുകാരിയും എയര്‍ഹോസ്റ്റസുമാണ് ജിലു ജോസഫ്. കൈക്കുഞ്ഞുമായുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജീവിതം പഠിപ്പിച്ച പുതിയ ചില കാര്യങ്ങളെ കുറിച്ചാണ് നടി പറയുന്നത്.

മഴവില്ലിനെ മനുഷ്യന്റെ രൂപത്തില്‍ എന്റെ മുന്നില്‍ കാണിച്ചു തന്നതിന് ജീവിതത്തിനോട് നന്ദി പറയുന്നു. ഈ പെണ്‍കുഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിക്കുമ്പോള്‍ എല്ലായ്പ്പോഴും എന്റെ ഹൃദയം അലിഞ്ഞുപോവുകയാണ്. എങ്ങനെയാണ് ഈ വികാരങ്ങളുടെ അഗാധമായ ആഴത്തിലേക്ക് വീഴുന്നതില്‍ നിന്ന് നമ്മെ സ്വയം തടയാനാകുക? ഈകാര്യത്തെ ഞാനെപ്പൊഴൊക്കെ ഭയപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ ജീവിതമെന്നെ അതിന്റെ കൊടും വന്യതയിലേക്ക് തള്ളിവിടുകയായിരുന്നു. എങ്കിലും ഞാനത് സ്വീകരിക്കുന്നു. അതിനെന്നാലാകുന്ന വിധം ഉത്തരങ്ങളും നല്‍കുന്നു, പൂര്‍ണ്ണഹൃദയത്തോടെ തന്നെ.’. ജിലു കുറിച്ചതിങ്ങനെയാണ്.

https://www.instagram.com/p/Ca65WQ_BDmg/