എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ചിത്രത്തിലെ സംവിധായകനും നടനുമായ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ‘ജന ഗണ മന’യുടെ പ്രൊമോഷന് പരിപാടിക്ക് ഇടയിലാണ് താരത്തിന്റെ പ്രതികരണം.
എമ്പുരാന് ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു ചോദ്യത്തിനുള്ള പൃഥ്വിരാജിന്റെ ആദ്യ മറുപടി. ‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ”’
ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. ‘ പൃഥ്വിരാജ് പറഞ്ഞു.