‘എല്‍ജെപി അദ്ദേഹത്തിന്റെ രീതിക്കും വിനീത് ശ്രീനിവാസന്‍ അദ്ധേഹത്തിന്റെ രീതിക്കും പറഞ്ഞു’

‘ഹൃദയം ‘ സിനിമയില്‍ നായകന്‍ നായികയെ ബീഫും പൊറോട്ടയും കഴിക്കാന്‍ എന്തിന്ക്ഷണിച്ചു എന്നൊരു പരാതി ചില കോണുകളില്‍ നിന്നു ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ കുറിച്ച് റിതിന്റെ കുറിപ്പ്. അതിനുള്ള വന്യമായ ഉത്തരം ‘ജെല്ലിക്കട്ടി’ല്‍ ഒളിഞ്ഞു കിടക്കുന്നുവെന്നാണ് റിതിന്‍ പറയുന്നത്.

“ഹൃദയം ” സിനിമയിൽ നായകൻ നായികയെ ബീഫും പൊറോട്ടയും കഴിക്കാൻ എന്തിന്ക്ഷണിച്ചു എന്നൊരു പരാതി ചില കോണുകളിൽ നിന്നു ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.വേറെ എന്തെല്ലാം തീറ്റി ഉണ്ട്. പിന്നെന്തിന് ബീഫിറച്ചി? (ആണ്ടേ അവിടെ ഒരു ബീഫ് അല്ലെങ്കിൽ പോർക്ക്‌ നിൽക്കുന്നു എന്നു ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. കാണുന്ന എന്തിലും തീറ്റ തിരക്കുന്ന ആദിമ ബോധം.)അതിനുള്ള വന്യമായ ഉത്തരം “ജെല്ലിക്കട്ടി”ൽ ഒളിഞ്ഞു കിടക്കുന്നു.————————–സോഫിക്കു കിടയുറ്റ ഇറച്ചിവെട്ടുകാരനായ കനത്ത ശരീരമുള്ള കുട്ടച്ചനെയാണ് ഇഷ്ടം – സ്ഥിരമായി “എല്ലു ചുരണ്ടൽ” മാത്രം ചെയ്യാറുള്ള കോമള ശരീരിയായ, താരതമ്യേന ദുർബലനായ ആന്റണിയേക്കാൾ.പിന്നീട് കുട്ടച്ചനെ വെട്ടി ആന്റണി പോത്തിനെ പിടിക്കാൻ പോകുന്നു എന്ന ഘട്ടത്തിലാണ് സോഫി അവനിലേക്ക് ചായുന്ന ലക്ഷണം കാണുന്നത്.ഇനി ഒരൽപ്പം സങ്കൽപം…

അവസാന ഹിമയുഗത്തിനു ശേഷം കാർഷിക വിദ്യയോടെ മനുഷ്യൻ ഒരിടത്തു ഉറച്ചു താമസിക്കാൻ തുടങ്ങുന്നതിന് മുൻപുള്ള കാലം. ആഫ്രിക്കൻ വന്കരയിൽ പറ്റം പറ്റമായി Homo sapiens sapiens പുറത്തേക്ക് വരുന്ന സമയം. കടുത്ത മഞ്ഞ് മൂലം കാടുകൾ കൂടുതലും പുല്മേടുകളായി മാറിക്കഴിഞ്ഞു.അങ്ങനെ മരങ്ങളിലെ പഴങ്ങളുടെ അളവ് കുറഞ്ഞു വന്നപ്പോൾ അവളും അവനും വേട്ടയാടലിനെ കൂടുതലായി ആശ്രയിച്ചു. അവൾക്ക് പല കാരണങ്ങൾ കൊണ്ടും ദൂരെപ്പോയി വേട്ടയാടൽ പറ്റാത്തത് കൊണ്ട് അവൻ പകലന്തി അതിനായി പുറപ്പെട്ടു.അവൾ അവനെ തിരഞ്ഞെടുത്തത് വേട്ടക്കാരായ കുറെ അവന്മാരിൽ നിന്നുമാണ്. അവൾക്കും അവളുടെ പാതി ജീനുകൾക്കും (മക്കൾ ) ഇറച്ചി ഏറ്റവും നന്നായി കൊടുക്കാൻ പറ്റും എന്നു തോന്നുന്ന ഒരു അവനെയാണ് അവൾ തിരഞ്ഞെടുത്തത്. അങ്ങനെ മെച്ചപ്പെട്ട വേട്ടക്കാരുടെ ജീനുകൾ ഓരോ തലമുറയിലും അവളുടെ ജീനുകളോട് ചേർന്നു.

അങ്ങനെ ഭൂമി വിട്ടു മറ്റു ഗ്രഹങ്ങളെ വേട്ടയാടാൻ വെമ്പി നിൽക്കുന്ന ഇന്നിന്റെ തലമുറ ഉണ്ടായി.നീണാൾ നീണ്ട മഞ്ഞുകാലത്തിനു ശേഷം പകലവന്റെ ചൂടു മണ്ണിൽ തട്ടിയ ഒരു ഇടവേളയിൽ മനുഷ്യൻ കൃഷി തുടങ്ങി. മരത്തിൽ നിന്നുള്ള പഴങ്ങളും വേട്ടയിറച്ചിയും മതിയാവില്ല എന്ന തിരിച്ചറിവിൽ നിന്നുമായിരുന്നു അത്. ആ മഞ്ഞ് നീങ്ങിയ ഇടുങ്ങിയ ഇടവേള ഇന്നും തുടരുന്നു. എന്നാലും അയാളുടെ മൂളയുടെ ഉൾ അടരുകളിൽ ഇന്നും അയാൾ കല്ലായുധവുമായി ഹിമയുഗത്തിലെ ഓട്ടം തുടരുന്നു.അതെല്ലാം പോട്ടെ.മേൽപ്പറഞ്ഞ പരിണാമ ചോദനയാണ് ഇറച്ചിയുടെ പേരിൽ സോഫിയെ ആന്റണിയിലേക്ക് ചായിച്ചത്.

വന്യമായും സംസ്കാരം ഇല്ലാതെയുമാണ് അവിടെ കാര്യങ്ങൾ സംഭവിച്ചത്.എന്നാൽ അതു നാഗരികമായി വർക്ക്‌ ഔട്ട്‌ ആക്കാൻ ഹൃദയത്തിലെ നായകൻ ശ്രമിച്ചു എന്നു മാത്രം. നായകന്റെ കണ്ണിൽ സാവന്ന പുല്മെടുകളിലൂടെ നാൽക്കാലിമൃഗത്തിന്റെ പിന്നാലെ ഓടി ഇണയ്ക്ക് വേട്ടയിറച്ചി ചീന്തി കൊടുക്കുന്ന വേട്ടക്കാരന്റെ കൗതുകം ഒരു നിമിഷം കാണാം.LJP അദ്ദേഹത്തിന്റെ രീതിക്കും വിനീത് ശ്രീനിവാസൻ അദ്ധേഹത്തിന്റെ രീതിക്കും പറഞ്ഞു! (അഥവാ LJP പടങ്ങൾ കണ്ടു കണ്ടു ഇപ്പോൾ എല്ലാത്തിനെയും അങ്ങനെ കാണേണ്ടി വന്നു 😃)”ഈരുയിർ പിണവിൻ വയവു പചി കളയ് ഇയാഇരുങ്കളിറു അട്ട പെരുഞ്ചിന ഉഴുവയ്”(അകന്നാന്നൂർ)(രണ്ട് ഉയിർ താങ്ങുന്ന ഗർഭിണിയായ പെൺപുലിയുടെ പശി കളയാൻ വമ്പൻ ആനയെ കൊന്ന പെരുത്ത ചുണയുള്ള ആൺപുലി…)