Film News

അദ്ദേഹത്തെ വിവാഹം കഴിച്ചത് പണം കണ്ടിട്ടാണെന്ന്! എനിക്കൊരു മകൾ ഉണ്ടെന്ന് എത്രപേർക്ക് അറിയാം, വിമർശനങ്ങളോട് പ്രതികരിച്ചു; സംഗീത 

തമിഴ് ചലച്ചിത്ര ലോകത്തെ നല്ലൊരു കോമഡി സ്റ്റാറാണ് റെഡ്‌ഡിൻ കിങ്സ്ലി , ഈ അടുത്തിടക്കാണ് താരം ടെലിവിഷൻ രംഗത്തുള്ള സംഗീത എന്ന നടിയെ വിവാഹം കഴിച്ചത്, റെഡ്‌ഡിൻ 47 വയസ്സ് ആയതിനു ശേഷം വിവാഹിതനായത്, ഇരുവരുടെയും പ്രണയ വിവാഹമാണ്. എന്നാൽ ഇരുവരുടെയും വിവാഹത്തിന് ശേഷം സംഗീതക്ക് നിരവധി വിമർശനങ്ങൾ ആയിരുന്നു എത്തിയത്,   സംഗീത ഈ പ്രായത്തില്‍ ഒരു ഹാസ്യ നടനെ വിവാഹം കഴിച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നാണ് ചിലരുടെ വിമര്‍ശനം.

ഒരു ഹാസ്യനടനെന്ന നിലയില്‍ റെഡിന് മികച്ച വരുമാനമാണുള്ളത്. അതുകൊണ്ട് തന്നെ നടന്റെ വരുമാനം കണ്ടിട്ടാവും സംഗീത വിവാഹം കഴിച്ചത്  എന്ന് ണ് ചിലര്‍  നടിയെ കുറിച്ച് പറഞ്ഞത്.നേരത്തെ വിവാഹിതയായ നടിയ്ക്ക് ഈ ബന്ധത്തിലൊരു മകളുണ്ടെന്നും പറയപ്പെടുന്നു, ഇപ്പോൾ ഈ വിമർശനങ്ങളോടെ പ്രതികരിക്കുകയാണ്.

റെഡിനെ വിവാഹം കഴിച്ചതിന് അവര്‍ എന്നെ വിമര്‍ശിക്കുകയാണ്. എനിക്ക് ഒരു മകളുണ്ടെന്ന് ആര്‍ക്കൊക്കെ അറിയാം,  അത്തരത്തിലാണ് അവര്‍ കഥകള്‍ എഴുതുന്നത്. എനിക്ക് അങ്ങനൊരു മകളില്ല അതാണ് സത്യം . പിന്നെ ഞാനൊരു കുട്ടിയെ വളര്‍ത്തുന്നുണ്ട്. അത് എന്റെ ഇളയ സഹോദരന്റെ മകളാണ്. പിന്നെ അദ്ദേഹത്തിന് വിവാഹം കഴിച്ചത് ഞാൻ പണത്തിനു വേണ്ടിയാണെന്നാണ് പറയുന്നത്. എന്നാൽ എനിക്ക് പണത്തിന്റെ ആവശ്യമൊന്നുമില്ല. ഒന്നും സമ്പാദിക്കാതെയാണ് ഞാന്‍ ഈയൊരു നിലയിലേക്ക് എത്തിയത്. സീരിയലുകളില്‍ അഭിനയിക്കുന്ന ഞാനും നന്നായി സമ്പാദിക്കുന്നുണ്ട്. റെഡിന്‍ നല്ലൊരു വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടവുമാണ്. അതുകൊണ്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്.

 

 

 

Most Popular

To Top