
കേരളത്തിലെ തന്നെ തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി തന്റെ ശബ്ദം ഉയര്‍ത്തുകയും തന്റെ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രഞ്ജു. സോഷ്യല്‍ മീഡിയ ഇടങ്ങളിലും വളരെ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.. തന്റെ വസ്ത്രധാരണത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും വിമര്‍ശിക്കുന്നവര്‍ക്കുള്ള തക്ക മറുപടിയുമായാണ് ഇത്തവണ രഞ്ജുമ്മ എത്തിയിരിക്കുന്നത്.

താന്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് തന്റെ ജീവിതത്തിലെ സന്തോഷം മാത്രം കണ്ടുകൊണ്ടാണ്. അതില്‍ മറ്റൊരാളും അഭിപ്രായം പറഞ്ഞ് എത്തേണ്ട എന്നാണ് താരം പറയുന്നത്… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്, അത് വസ്ത്രമായാലും, sex feel ആയാലും, relationship ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്, അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും, വിമര്‍ശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല,

ഇവിടെ ചില മനുഷ്യരുടെ comments മറ്റും കാണുമ്പോള്‍, നേരം വെളുത്തിട്ടില്ല എന്ന് തോന്നും, ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാന്‍ കണ്ടെത്തുന്നത്,നിങ്ങളുടെ ജഡ്ജ്മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ഇവിടെ ഞാന്‍ ആരുടെയും കൂടെ കിടക്കുന്നതെ, മറ്റെന്തെങ്കിലും

അല്ല, പ്രദര്‍ശിപ്പിക്കുന്നത്, എനിക്ക് സാരിയും, ഇഷ്ടമാണ്, the same time ഞാന്‍ modern ഡ്രെസ്സും ഇടാറുണ്ട്, അതെന്റെ comfortable situation ആണ്, എന്നും എല്ലാവരും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോഷങ്ങള്‍ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ മുക്കി കളയരുത്.. എന്നും രഞ്ജു രഞ്ജുമാര്‍ കുറിച്ചു… ഇവരെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്.











