ഇപ്പോള്‍ പല ദിവസങ്ങളിലും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന വിഷയം ദിലീപ്, മീനാക്ഷി, കാവ്യ മാധവന്, മഞ്ജു വാര്യര്‍, ഇവരുടെ ജീവിത കഥകള്‍, അണിയറ രഹസ്യങ്ങള്‍ എന്നിങ്ങനെയൊക്കെയാണ്.
ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതത്തില്‍ സംഭവിച്ചത് അടുത്തറിയാവുന്ന ആളുകൂടിയായ ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ മെസേജുകള്‍ നേരിട്ട് തന്റെ കണ്ണുകൊണ്ട് കണ്ടതോടെയാണ് ആ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ച് തുടങ്ങിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇപ്പോഴതാ വേര്‍പിരിയല്‍ സമയത്ത് മഞ്ജു സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഇതില്‍ മകളെ കുറിച്ചും ദിലീപിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്.
ആ കുറിപ്പ് ഇങ്ങനെ,
എന്റെയും ദിലീപേട്ടന്റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവുചെയ്ത് അത് മാനിക്കുക. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും കാര്യമായി നടക്കുന്നുണ്ട്. അതിലൊന്നും ഒരു സത്യവുമില്ല. എന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്.
എന്റെ ഈ തീരുമാനത്തിന്റെ പേരില്‍ എന്റെ സുഹൃത്തുക്കള്‍ ആരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശ,ത്രു,ത,യ്ക്ക്, ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. ദിലീപേട്ടന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിരുന്നു.
മകളായ മീനൂട്ടിയെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു, മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള് അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു.
മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കള്‍ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറയുന്നു. മഞ്ജു ആ വീട്ടില്‍ നിന്നും ഇറങ്ങി അഞ്ചു വര്‍ഷവും മീനാക്ഷി അമ്മയെ വിളിച്ചിട്ടില്ലന്നും, ആകെ ഒരു തവണ വിളിച്ചത് ദിലീപിനെതിരെ മഞ്ജു മൊഴി കൊടുക്കാന്‍ പോകുന്ന സമയത്തായിരുന്നു. ‘അമ്മ അച്ഛനെതിരെ മൊഴി കൊടുക്കരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് മഞ്ജുവിനെ വിളിച്ചിരുന്നത്.