സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് യുവനടി ഐശ്വര്യ സുരേഷ്

‘കളി’ എന്ന സിനിമയില്‍ പൂജിത മൂത്തേടന്‍ എന്ന കഥാപാത്രമായെത്തിയ നായികയെ മലയാളികള്‍ മറക്കില്ല. ഐശ്വര്യ സുരേഷ് എന്ന നടിയാണ് പൂജിതയായെത്തിയത്. യുവ താരനിരയെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രമായിരുന്നു കളി. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവവുമാണ് ഐശ്വര്യ. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഇവയൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Lachu (@lachugram)

തൃശൂര്‍ സ്വദേശിയാണ് ഐശ്വര്യ. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലൂടെയാണ് ലച്ചു എന്ന ഐശ്വര്യ ശ്രദ്ധ നേടിയത്. സെമി ഫൈനലില്‍ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധ നേടുകയുണ്ടായി.

 

View this post on Instagram

 

A post shared by Lachu (@lachugram)

ഐശ്വര്യയുടെ ഒരു ബിക്കിനി ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വന്നിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ചിലര്‍ പ്രചരിപ്പിച്ചതോടെ താരം രംഗത്തെത്തിയിരുന്നു. ഇത് ലീക്കായൊരു ഫോട്ടോയല്ലെന്നും എന്റെ സ്റ്റോറിയില്‍ ഞാന്‍ പങ്ക് വെച്ച ചിത്രമാണെന്നും ഈ ഫോട്ടോ മോശമാണെന്ന് ഒരിക്കലും കരുതുന്നില്ലെന്നും ഐശ്വര്യ അന്ന് നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.