സീരിയല്‍ താരങ്ങളില്‍ ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലിലെ ദമ്പതികള്‍ തന്നെ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. സ്വന്തം സുജാതയിലെ താരങ്ങളായിരുന്നു ചന്ദ്രയും ടോഷും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ചന്ദ്രയും ടോഷും വിവാഹിതരായത്.
സീരിയലിന്റെ സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്മണ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടനെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാര്‍ക്ക് ഇഷ്ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായെന്നും അങ്ങനെ വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
അതേസമയം, വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ദമ്പതികള്‍. തങ്ങള്‍ ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന് താരങ്ങള്‍ പറയുന്നു. ചന്ദ്ര ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ടോഷ് യൂടൂബ് ചാനലിലൂടെയാണ് അറിയിച്ചത്.
തങ്ങളുടെ വിവാഹം നടന്ന റിസോര്‍ട്ടില്‍ തന്നെ തിരിച്ചെത്തി, ഫോട്ടോകള്‍ എടുക്കുകയും എല്ലാം ചെയ്ത സ്ഥലത്ത് വീണ്ടും നടന്നാണ് ടോഷും ചന്ദ്രയും ആ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ടോഷും ചന്ദ്രയും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
അതേ സമയം ടോഷും ചന്ദ്രയും ഒന്നിച്ച് അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലും, ചന്ദ്ര ഗര്‍ഭിണിയാണ്. ജീവിതവും സീരിയലുമായി എവിടെയൊക്കെയോ ബന്ധമുണ്ട് എന്നും, സീരിയല്‍ സീരിയലിന്റെ വഴിക്കും, ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ വഴിക്കും പോകുമെന്ന് ടോഷ് പറയുന്നു.