
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. ശങ്കര്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ചെയ്യും. രവി വര്മ്മന് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജ്. 200 കോടിയാണ് സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.
Good morning Indians, we are glad to announce that the remaining shoot for Indian 2 is commencing today! Need all of your support and wishes 🙏🧿 https://t.co/s1CjKSGXYM
— Shankar Shanmugham (@shankarshanmugh) August 23, 2022
ചിത്രത്തിന്റെ ഷൂട്ടിംഗ് പല കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. ഫെബ്രുവരി 2020 ല്‍ ചിത്രീകരണം ആരംഭിച്ച ശേഷം ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര് മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയിന്റ് മൂവിസ് സിനിമയുടെ നിര്‍മാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു.

സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെ മലയാളി താരം നന്ദു പൊതുവാളാണ് അവതരിപ്പിക്കുക. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.











