‘ഏയ് തായ് കിളവി’യ്ക്ക് ചുവടുവെച്ച് വൃദ്ധി വിശാലും കുടുംബവും; ഈ ഫാമിലി ഈ ഫാമിലി പൊളിയാണെന്ന് ആരാധകർ

വൃദ്ധി വിശാലിനെ നമ്മുക്ക് എല്ലാവർക്കും അറിയാം. ഒരു കൊച്ചു സുന്ദരി കുട്ടി.ആര് കണ്ടാലും ഒന്ന് ഇഷ്ടപ്പെടും.ബാലതാരമായി സീരിയലിലും സിനിമയിലും തിളങ്ങുകയാണ് ഈ കുഞ്ഞുതാരം. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവ സാന്നിദ്യമായിക്കഴിഞ്ഞു വൃദ്ധി വിശാൽ എന്നു തന്നെ പറയാം. അഭിനയത്തോടൊപ്പം നൃത്തവും മോഡലിങും ഒരുപോലെ തനിക്ക് വഴങ്ങുമെന്നും ഈ കൊച്ചു സുന്ദരി തെളിയിച്ചിട്ടുണ്ട്.

വൃദ്ധിയുടെ അച്ഛനും അമ്മയും പ്രൊഫഷണൽ നർത്തകരാണ്. വിശാൽ കണ്ണനും ഗായത്രിയും. ധനുഷിന്റെ തിരുച്ചിലദ്രമ്പലം എന്ന ചിത്രത്തിലെ’ഏയ് തായ് കിളവി’ എന്ന ഗാനത്തിന് കുടുംബസമേതം ചുവടുവെച്ചിരിക്കുകയാണിവർ.എത്ര ചടുലമായാണ് വൃദ്ധി വിശാൽ നൃത്തം ചെയ്യുന്നത്. ഇതിനു മുൻപും വൃദ്ധി കുടുംബവുമായുള്ള നൃത്തം സോഷ്യമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു

സാറാസിൽ സണ്ണിവെയ്‌നൊപ്പം കുഞ്ഞിപ്പുഴുവായാണ് വൃദ്ധി സിനിമാരംഗത്തെത്തുന്നത്. പിന്നീട് പ്രിത്വിരാജ് സുകുമാരന്റെ മകളായി കടുവയിലും അഭിനയിച്ചു.കേരത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് വൃദ്ധി വിശാൽ.ചൈൽഡ് മോഡലായും വൃദ്ധി പ്രവർത്തിച്ചു വരുന്നു. അല്ലു അർജുന്റെ ഡാൻസ് നമ്പറിലൂടെയാണ് വൃദ്ധി സോഷ്യമീഡിയയിൽ തരംഗമായി മാറിയിരുന്നു.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)