അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റ്;ഈ ഭാഗ്യതാരം ആരാണെന്നറിയോമോ?

മലയാള സിനിമയിൽ ഇന്ന് ഒരുപാട് യുവ താരങ്ങൾ ഉണ്ട് സിനിമയോട് അത്രയേറെ താല്യപര്യമുള്ളവരാണ് അവരെല്ലാം തന്നെ. ഓരോ സിനിമകൾക്കുമായി താരങ്ങൾ ചെയ്യുന്ന ഹാർഡ് വർക്കുകൾ കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോവും. അത്രയ്ക്ക ഡെടിക്കേറ്റേഡാണ് അവർ ഓരാരുത്തരും.സ്വന്തം പ്രൊഫഷൻ മറ്റൊന്നാണെങികിൽ കൂടിയും സിനിമയോടുള്ള താൽപര്യം അവരെ നമ്മളിലേയ്ക്കും അടുപ്പിക്കാറുണ്ട്.

ഒരുപിടി നല്ല നടി നടന്മാരെ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ.അതിൽ യുവതാരമായ ഒരു നടിയുടെ ബാല്യകാല ചിത്രമാണിത്. തങ്ങളുടെ പ്രിയതാരങ്ങളുടെ ചൈൽഡ്ഹുഡ് ഫോട്ടോ കാണാൻ ആരാധകർക്ക് പ്രത്യേക ഇഷ്ടമാണ് അതിനാൽ തന്നെ ഇടയ്ക്ക് പലതാരങ്ങളും ഇത്തരത്തിലുള്ള ചിത്രം പങ്കുവെക്കാറുമുണ്ട്.

ഈ ചിത്രത്തിൽ കാണുന്ന കുട്ടിയെ നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?അരങ്ങേറ്റ ചിത്രം മുതൽ അഭിനയിച്ച എല്ലാ ചിത്രം വൻ വിജയമാക്കിയ ഭാഗ്യതാരമാണിത്.നിവിൻപോളിയുടെ നായികയായി എത്തിയ താരം ഇന്ന് മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിൽ എത്തിനിൽക്കുകയാണ്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെ സംവിധായകൻ അൽത്താഫ് നമ്മളെ പരിചയപ്പെടുത്തിയ ഐശ്വര്യ ലക്ഷ്മിയുടെ ബാല്യകാല ചിത്രമാണിത്.മലയാളത്തിലെ മുൻനിര യുവനടന്മാരുടെ നായികയായി അഭിനയിച്ചു.മയാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി അഭിനയിച്ച ചിത്രങ്ങൾ എല്ലാം  സൂപ്പർ ഹിറ്റുകളുമായിരുന്നു. ഇന്ന് തമിഴിലും, തെലുങ്കിലും സജീവമാണ് ഐശ്വര്യ ലക്ഷമി