കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂരജ് സണ്‍. സീരിയലില്‍ തിളങ്ങിയ താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്, ഇപ്പോഴിതാ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനും ഒപ്പം പത്രത്തിലെ വാര്‍ത്തകള്‍ നോക്കുന്ന അമ്മയുടെയും ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു.. അച്ഛന്റെ മടി മാറ്റാന്‍ താന്‍ കണ്ടെത്തിയ വഴിയെ കുറിച്ചാണ് സൂരജ് പ്രേക്ഷകരോട് പറയുന്നത്. പ്രായം കൂടിവരുന്നു മടിയും കൂടി വരുന്നതായി കാണാം ഈ മടി മാറ്റാന്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ആലോചിച്ചു..
രാവിലെ 11 മണിവരെ സുഖനിദ്രയില്‍ ആഴ്ന്നിറങ്ങി ജീവിക്കുന്ന എന്റെ പിതാവിന് ഞാനൊരു പുതിയ വഴി കാണിച്ചു കൊടുത്തു.. ദിവസവും പത്രം ഇടാന്‍ തീരുമാനിച്ചെന്നാണ് സൂരജ് കുറിയ്ക്കുന്നത്.. സൂരജിന്റെ വാക്കുകള്‍… എന്തു ചെയ്യും ഞാന്‍…. എന്ന ചോദ്യത്തിന് ഞാന്‍ തന്നെ ഉത്തരം കണ്ടെത്തി… പ്രായം കൂടിവരുന്നു മടിയും കൂടി വരുന്നതായി കാണാം ഈ മടി മാറ്റാന്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ആലോചിച്ചു രാവിലെ 11 മണിവരെ സുഖനിദ്രയില്‍ ആഴ്ന്നിറങ്ങി ജീവിക്കുന്ന എന്റെ പിതാവിന് ഞാനൊരു പുതിയ വഴി കാണിച്ചു കൊടുത്തു.. ദിവസവും പത്രം ഇടാന്‍ തീരുമാനിച്ചു 7.30 പത്രം വരും 7.15 ഗേറ്റ് തുറക്കണം.
അപ്പൊ 7 മണിക്ക് എഴുന്നേല്‍ക്കണം.. എന്റെ ബുദ്ധി ഞാന്‍ സമ്മതിച്ചിരിക്കുന്നു.. കാര്യം ഒക്കെയായി ഈ ഫോട്ടോയില്‍ കാണുന്ന ദൃശ്യം നോക്കൂ രാവിലെ പുറത്തേക്ക് പോകുമ്പോള്‍ ഞാന്‍ അച്ഛനെ കാണാറില്ല ഇനി എപ്പോഴും കാണും.. പൂമുഖത്ത് ഇവരിങ്ങനെ രാവിലെ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ് പ്രായമാകുമ്പോള്‍ പെട്ടെന്ന് തന്നെ അസുഖം വരുന്നതിന്റെ ഒരു കാരണം
അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നതാണ് അത് അനുവദിച്ചു കൊടുക്കരുത് അവര്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തിയില്‍ തിരക്കിലാക്കുക അവരുടെ പ്രാധാന്യം വലുതാണെന്ന് മനസ്സിലാക്കി കൊടുക്കുക എല്ലാവര്ക്കും നല്ല ഒരു ദിവസം നേരുന്നു എന്ന് നിങ്ങളുടെ സ്വന്തം…സൂരജ് സണ്‍…