
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗേേത്തക്ക് വീണ്ടും തിരിച്ച് എത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ വീണ്ടും അഭിനയലോകത്ത് സജീവമാകാന്‍ തയ്യാറെടുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയില്‍ താന്‍ നേരിട്ട എറ്റവും വലിയ ചലഞ്ചും സ്‌ട്രെസ്സും എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍.

ഓട്ടോറിക്ഷ ഓടിക്കുക എന്നത് തന്നെ ആയിരുന്നു ഈ സിനിമയ്ക്ക് വേണ്ടി തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ചലഞ്ച്. അത് വലിയൊരു സ്‌ട്രെസ്സും ആയി മാറിയിരുന്നു എന്ന് നടി പറയുന്നു, ദ ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മാഹി പോലൊരു സ്ഥലത്ത് കൂടി ഓട്ടോ ഓടിച്ച് പോകുന്നത് വളരെ ചലഞ്ച് ആയിരുന്നു എനിക്ക്… നല്ല തിരക്കുള്ള സ്ഥലമാണ്.. ഓട്ടോ ഓടിക്കുന്നതിനേക്കാള്‍ അത് നിര്‍ത്തുക എന്നതെല്ലാം ആയിരുന്നു എന്റെ പ്രശ്‌നം. വലിയൊരു ചലഞ്ച് തന്നെ ആയിരുന്നു. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായി.. എനിക്ക് ധൈര്യം വന്നു..

പിന്നീട് സെറ്റില്‍ ഉള്ളവരേക്കാള്‍ ആത്മവിശ്വാസം എനിക്ക് വന്നിരുന്നു. ഓട്ടോയ്ക്ക് പിറകില്‍ ക്യാമറ വെയ്ക്കുന്ന സീനുകള്‍ ഉണ്ടായിരുന്നപ്പോള്‍. എല്ലാവരും ആശങ്കപ്പെട്ടിരുന്നു.. പക്ഷേ ഞാന്‍ ഓക്കെയാണെന്ന് അണിയറ പ്രവര്‍ത്തകരോട് പറയുകയായിരുന്നു.. എന്നിട്ടും അവര്‍ ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു.. ക്യാമറ വെക്കാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു.. എന്തായാലും സിനിമയ്ക്ക് വേണ്ടി തനിക്ക് പുതിയൊരു കാര്യം പഠിക്കാന്‍ പറ്റി.. അങ്ങനെ ഈ സിനിമയ്ക്ക് വേണ്ടി ആദ്യമായി ഓട്ടോ ഓടിക്കുന്നത് പഠിച്ചു എന്നും ആന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു

ഹരികുമാര്‍ സംവിധാനം ഒരുക്കുന്ന സിനിമയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ രചനയില്‍ ആണ് ഈ സിനിമ ഒരുങ്ങിയത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.











