കുട്ടികളെ മുഖംമൂടി വച്ച് പേടിപ്പിച്ച് ഡേ കെയർ ജീവനക്കാർ; അലറിക്കരഞ്ഞ് കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങൾ അടങ്ങി ഇരിക്കാൻ പൊതുവെ പാടാണ്. അവർ പൊതുവേ അങ്ങോട്ടും ഇങ്ങോടോട്ടും ഓടിക്കളിച്ചുകൊണ്ടിരിക്കും അതിനാൽ തന്നെ കുഞ്ഞുങ്ങളെ നോക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അവരെ . ഭക്ഷണം കഴിക്കാനുമ വളരെ പാടാണ് അങ്ങനെ കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ ഡേ കെയർ ജീവനക്കാർ കണ്ടെത്തിയ മാർഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

മിസിസ്സിപ്പിയിൽ നിന്നാണ് ഈ വാർത്ത എത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ ഡേ കെയർ ജീവനക്കാർ കണ്ടെത്തിയ മാർഗം ഇപ്പോൾ അവർക്ക് തന്നെ വിനയായി മാറിയിരിക്കുകയാണ്.ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ അടക്കം മുഖംമൂടി വച്ച് പേടിപ്പിച്ച് ഭക്ഷണം കഴിപ്പിക്കാൻ നോക്കി എന്നാൽ ഭീകരരൂപത്തിലുള്ള മുഖംമൂടികൾ കണ്ട് കുട്ടികൾ പേടിച്ച് കരയുന്നതും ഇറങ്ങിയോടുന്നതും പതിവായി മാറി.

കുട്ടികൾ പേടിച്ച് കരയുന്ന വീഡീയോ പുറത്തുവന്നതോടെയാണ് അവിടുത്തെ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുകയാണ് .വിവിധ വകുപ്പുകൾ ചുമത്തി അഞ്ചുജീവനക്കാർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെയധികം വിമർശങ്ങളാണ് വീഡിയോയ്‌ക്കെതിരെ വരുന്നത്.കുട്ടികൾ ഭക്ഷണം കഴിക്കാൻ മറ്റെന്തൊക്കെ മാർഗങ്ങൾ ഉണ്ടോന്നാണ് പലരും ചോദിക്കുന്നത്.ഇത്രയും വേണ്ടയിരുന്നുവെന്നും മറ്റ് ചിലർ കമന്റ് ചെയ്തു