‘ഗൂം ഗൂം” ഗാനത്തിന് ചുവട് വെച്ച് മോഹൻലാലും സഹതാരങ്ങളും

പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മോഹൻലാലിന്റെ മോൺസ്റ്റർ. ഫീൽ ഗുഡ് മൂഡിൽ മുന്നോട്ട് നീങ്ങുന്ന സിനിമയുടെ ആദ്യ പകുതിയും ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നടൻ മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ്.

ചിത്രത്തിന്റെ പോസ്റ്ററും ടീസറും ട്രെയ്‌ലറുമെല്ലാം റിലീസിന് മുൻപ് തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. അതുപോലെ തന്നെ ”ഗൂം ഗൂം” ഗാനവും വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ മോഹൻലാലും സുദേവ് നായരും ഹണി റോസും ഡാൻസ് കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്ററും അടക്കമുള്ള താരങ്ങൾ ഗാനത്തിന് ചുവട് വെയ്ക്കുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് പ്രസന്ന മാസ്റ്റർ ആണ്.അദ്ദേഹം തന്നെയാണ് ഗാനത്തിന്റെ കൊറിയോഗ്രഫി നിർവ്വഹിച്ചത്.ആറ് വർഷങ്ങൾക്ക് ശേഷം വൈശാഖ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്’ ശേഷം വൈശാഖ്-മോഹൻലാൽ-ഉയദ കൃഷ്ണ കോംമ്പോയിൽ എത്തിയ സിനിമയാണ് മോൺസ്റ്റർ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചത്

 

View this post on Instagram

 

A post shared by Prasanna Sujit (@inst.prasanna)