രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ‘പറന്നേ പോകുന്നേ..’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ശങ്കര്‍ ശര്‍മ്മ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സന്ദൂപ് നാരായണനാണ്. നജീം അര്‍ഷാദും ശ്രുതി ശിവദാസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും നിര്‍മിച്ച ചിത്രം ഒരു ക്യാമ്പസ് പ്രണയകഥയാണ് പറയുന്നത്. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ് തപസ് നായക്.
ലിറിക്സ് : സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍. മേക്കപ്പ് റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന് ഹംസാ, ഡി ഐ രംഗ് റെയ്സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്ട്രോളര് വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര് ഓ : പ്രതീഷ് ശേഖര്‍.