ആടുജീവിതം എപ്പോൾ തിയേറ്ററുകളിലെത്തുമെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്

അടുത്തവർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന അതിജീവന ചിത്രമായ ആടുജീവിതം.സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായെന്നും ചിത്രം എപ്പോൾ തിയേറ്ററുകളിലെത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

തിയറ്ററുകളിൽ റിലീസിന് മുന്നെ ആടുജീവിതം കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രീമിയർ നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.” കാൻ ഫെസ്റ്റിവലിന് സമർപ്പിക്കേണ്ട അവസാന തീയതി വരുന്ന മാർച്ച് 11 ആണെന്ന് തോന്നുന്നു. അതിന് മുമ്പ് എആർ റഹ്‌മാൻ സാറിന്റെ ജോലിയും വിഎഫ്എക്‌സും പൂർത്തിയാകുമോ എന്നെനിക്ക് ഉറപ്പില്ല.അതിനെക്കുറിച്ച് ബ്ലെസി ചേട്ടനെ അറിയുള്ളൂ, ഇനി അഥവാ മുക്ക് കാനിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റേതെങ്കിലും പ്രധാന ചലച്ചിത്രമേളയിൽ പ്രീമിയർ പ്രദർശിപ്പിക്കുമെന്നും സിനിമ തുടർന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും”

അതേ സമയം സിനിമ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പോവുകയാണെങ്കിൽ 2023 രണ്ടാം പകുതിയിൽ ചിത്രം റിലീസ് ചെയ്യും കൂടാതെ ആടുജീവിതം ഒരു ആർട്ട് ഹൗസ് ചിത്രമല്ലെന്നും വാണിജ്യ സിനിമയാണ് എന്നും പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.സൗദി അറേബ്യയിലെ കുടിയേറ്റ തൊഴിലാളിയായ നജീബിന്റെ കഥപറഞ്ഞ ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ നായിക അമല പോളാണ്.സിനിമയ്ക്ക് സംഗീതം എആർ റഹ്‌മാൻ ആണനൽകിയിരിക്കുന്നത്.