‘എ ഷൂട്ട് ഡേ ഇൻ മൈ ലൈഫ്’, യൂട്യൂബിൽ വൈറലായി ശിൽപ്പ ബാലയുടെ പുതിയ വീഡിയോ!

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ എല്ലാ തവണത്തേയും വീഡിയോയിൽ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഒരു ദിവസത്തെ തന്റെ ഷൂട്ടിങ് ആണ് ശിൽപ്പ 30 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. അവതാരകർ ആയി തിളങ്ങുന്ന ദമ്പതികൾ ആയ ജീവയും അപർണ്ണയെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ശിൽപ്പ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇവരെ കൂടാതെ മറ്റ് താരങ്ങളും വീഡിയോയുടെ ഭാഗമാകുന്നുണ്ട്. യുവേഴ്സ് ട്രൂലി ശിൽപ്പ ബാല എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മികച്ച പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഇരുപത്തിനായിരത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര് ശിൽപയ്ക്ക് അഭിനന്ദനം അറിയിച്ചും എത്തി. നിരവധി ലൈക്കും കമെന്റും ഇതിനോടകം നേടിയ വീഡിയോ മികച്ച പ്രകടനം ആണ് യൂട്യൂബിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം

കടപ്പാട്: Yours Truly Shilpa Bala

Sreekumar R