‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫി’ പങ്കുവെച്ച് അപ്പാനി ശരത്ത്..!!

ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ച് നിന്ന ഒരു ദിനമായിരുന്ന 2018 ഫെബ്രുവരി 22. അന്നാണ് ആദിവാസി യുവാവായ മധുവിനെ ഭക്ഷണസാധനം മോഷ്ടിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച കൊലപ്പെടുത്തിയത്. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം എന്ന് മധുവിന്റെ ആത്മാവ് ഇന്നും മലയാളികളെ ഓര്‍മ്മപ്പെടുത്തുകയാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് കേരളത്തെ നടുക്കിയ ഈ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ, മധുവിന്റെ കഥ സിനിമയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ആദിവാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും എല്ലാം ഇതിനോടകെ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞതാണ്, ഇപ്പോഴിതാ സിനിമയുടെ അടുത്ത പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മധുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നടനായി എത്തുന്നത് അപ്പാനി ശരത്താണ്. ശരത്തും തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍് പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട സെല്‍ഫി എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെക്കൂടി പരിചയപ്പെടുത്തിയ നടന്‍, വിശപ്പാണ് വലുത്…. വിശപ്പ് മാത്രമാണ് വലുത്’.. അയിനുവേണ്ടിയല്ലേ നമ്മളൊക്കെ…എന്നുകൂടി കുറിയ്ക്കുകയാണ്….ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…


‘The World’s Most Hated Selfie’ Second look poster of ‘Aadhivaasi’ ആദിവാസി’കഥ, തിരക്കഥ,സംവിധാനം : വിജീഷ് മണി നിര്‍മാണം : സോഹന്‍ റോയ് ക്യാമറ : പി. മുരുകേശ്വരന്‍ എഡിറ്റിംഗ് : ബി. ലെനിന്‍ സംഭാഷണം : തങ്കരാജ്. എം ലിറിക്സ് : ചന്ദ്രന്‍ മാരി ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ : രാജേഷ്. ബി പ്രൊജക്റ്റ് ഡിസൈന്‍ : ബാദുഷ ലൈന്‍ പ്രൊഡ്യൂസര്‍ : വ്യാന്‍ മംഗലശ്ശേരി ആര്‍ട്ട് : കൈലാഷ് മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂര്‍ കോസ്റ്റും : ബസി ബേബി ജോണ്‍ പ്രൊഡക്ഷന്‍ :രാമന്‍ അട്ടപ്പാടി പി. ആര്‍. ഓ : എ എസ് ദിനേശ്. പ്രമോഷന്‍.പി. ശിവപ്രസാദ്.ഡിസൈന്‍ : ആന്റണി കെ.ജി,അഭിലാഷ് സുകുമാരന്‍ സജീഷ് മേനോന്‍, ജോണ്‍സന്‍ ഇരിങ്ങോള്‍, മുകേഷ് നായര്‍, ഹരികുമാര്‍, സന്ദീപ് പറയി, അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്. (‘വിശപ്പാണ് വലുത്..വിശപ്പ് മാത്രമാണ് വലുത്’…അയിനുവേണ്ടിയല്ലേ നമ്മളൊക്കെ…. )

 

 

 

 

 

Aswathy