Film News

രണ്ടു ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം! ആഗോള കളക്ഷൻ പുറത്തുവിട്ടു ചിത്രത്തിന്റെ നിർമാതാക്കൾ

പൃഥ്വിരാജ്, ബ്ലെസ്സി കൂട്ടുകെട്ടിലെ വമ്പൻ ഹിറ്റ് ആയ ആടുജീവിതത്തിന് രണ്ടു ദിവസം കൊണ്ട് 30 കോടിയാണ് കളക്ഷൻ ലഭിച്ചിരിക്കുന്നത്, ശനിയും, ഞായറും അഡ്വാൻസ് ബുക്കിങ് മികച്ച രീതിയിലാണ് ലഭിച്ചിരിക്കുന്നത്. ഫാൻസ്‌ ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യ ദിനം ചിത്രം നേടിയത് 5 .83 കോടി രൂപയാണ്. ആഗോളതല കളക്ഷൻ 16 .73 കോടി രൂപയാണ്. നിർമാതാക്കൾ തന്നെയാണ് ഈ കളക്ഷൻ പുറത്തുവിട്ടത്. സിനിമയുടെ ഗ്രോസ് കളക്ഷൻ ആദ്യവാരം 60 കോടി പിന്നിട്ടെക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്

ഈ ഒരു രീതിയിൽ ആണ് ചിത്രം മുന്നോട്ട് പോകുവാണെങ്കിൽ 50 കോടി പെട്ടന്ന് തന്നെ നേടുമെന്നാണ് പറയുന്നത്. ഇങ്ങനെയാണെങ്കിൽ ആടുജീവിതം ആയിരിക്കും ഇത്ര പെട്ടന്ന് 50 കോടിയിൽ എത്തുന്ന ആദ്യ ചിത്രം . വാലിബൻ ആയിരുന്നു 2024 ലെ കണക്ക് പ്രകാരം ആദ്യ ദിന കളക്ഷൻ കൂടുതൽ ലഭിച്ച ചിത്രം, 5 .85 ആയിരുന്നു വാലിബൻ ആദ്യദിനം നേടിയത്. മഞ്ഞുമ്മൽ ബോയ്സ് മൂന്നാം സ്ഥാനവും

ഇന്ത്യയിൽ നിന്നും സിനിമകക്ക് 8 .78 കോടിയാണ് ലഭിച്ചത് ചിത്രത്തിന്, ഇന്ത്യയിൽ നിന്നും ആദ്യ മലയാള ചിത്രം ആടുജീവിതമാണ് ഇങ്ങനൊരു കളക്ഷൻ ഇപ്പോൾ നേടിയിറക്കുന്നത്, കർണ്ണാടകയിൽ നിന്നും ആദ്യ ദിനം ചിത്രത്തിന് ഒരു കോടിയാണ് നേടിയിരിക്കുന്നത്, തമിഴിലും ചിത്രത്തിന് നല്ല കളക്ഷൻ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

 

Suji