Film News

പൃഥ്വി ഈ സിനിമക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യ്തിട്ടുണ്ട്!അതുപോലെ ബ്ലെസിയും;  ‘ആടുജീവിത’ത്തിന്റെ പ്രീമിയർ ഷോ കണ്ട  കമൽ ഹാസൻ, മണിരത്നം പറഞ്ഞ വാക്കുകൾ വൈറൽ

ആട് ജീവിതം എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടു നിരവധി പ്രമുഖരാണ് ചിത്രത്തെയും, പൃഥ്വിരാജിനെയും ബ്ലെസിയെയും അഭിനന്ദിച്ചു രംഗത്തു എത്തുന്നത്, അതിൽ പ്രധാന പ്രമുഖരാണ് നടൻ കമൽ ഹാസനും, സംവിധായകൻ മണിരത്നവും,ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ഈ ചിത്രം കണ്ടപ്പോള്‍ തനിക്ക് മനസിലായതെന്നും ഇടവേള ആയപ്പോഴേക്കും തൊണ്ട വരണ്ടുപോയെന്നും കമല്‍ ഹാസന്‍ പറഞ്ഞു,ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് കമല്‍ ഹാസന്‍ പൃഥ്വിരാജിനെയും, ബ്ലെസിയെയും അഭിനന്ദിച്ചു കൊണ്ട് എത്തിയത്.പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ നടൻ കുളിക്കുന്ന രംഗം ഒരു യാഥാർഥം പോലെ തോന്നി അതിനെ ക്യാമറാമാന്‍ സുനില്‍ കെ.എസ്. ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിനിമക്കാരായ ഞങ്ങള്‍ക്ക് മനസിലാകും.

പ്രേക്ഷകരും ഇതെല്ലാം മനസിലാക്കണമെന്ന്  ആഗ്രഹിക്കുന്നുവെന്നും  വളരെ മികച്ച സിനിമയാണ് ആടുജീവിതം, പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് കമൽ ഹാസൻ പറയുന്നു, കമൽ സാറിന്റെ ഈ വീഡിയോ കേട്ടപ്പോൾ തനിക്ക് ലഭിച്ച വലിയ പുരസ്‌കാരമാണന്നാണ് പൃഥ്വിരാജ് പറയുന്നു. 3 ദേശീയ പുരസ്‌കാരങ്ങൾ നേടിയ സൂപ്പർ സ്റ്റാറും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ കമൽഹാസൻ സർ അസാധാരണമായ ഒരു കഥയ്ക്ക് ജീവൻ നൽകിയ ആടുജീവിതം ടീമിന്‍റെ പരിശ്രമത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു എന്നാണ് വീഡിയോയ്ക്ക് നടൻ നൽകുന്ന തലക്കെട്ട്

ഇത്രയും കഷ്ടപ്പെട്ട് ചെയ്ത് ഈ സിനിമ യാഥാര്‍ഥ്യമാക്കിയതിന്  ബ്ലെസിക്ക് നന്ദി പറയുന്നുവെന്നാണ് മണിരത്ന൦ പറയുന്നത്. ഇതു ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടിപ്പോവുകയാണ്. ബ്ലെസി എങ്ങനെ ഈ സിനിമ ചെയ്തു എന്ന് മണിരത്‌നം അദ്ഭുതത്തോടെ ചോദിക്കുന്നു. കൂടതെ ചിത്രത്തിന്റെ ട്രയിലർ ഇറങ്ങിയപ്പോൾ മുതൽ മറ്റു നടന്മാരും ചിത്രത്തെ അഭിനന്ദിച്ചു രംഗത്തു എത്തിയിരുന്നു, സൂര്യ, അക്ഷയ്കുമാർ, അങ്ങനെ നിരവധി പ്രമുഖർ

Suji