Film News

നീ ഒരു ചായേ൦ , ചൂലും കൊണ്ടുവന്നിട്ട് കേറിപ്പോടി അകത്തോട്ട് എന്ന് താൻ അമ്മയോട് പറഞ്ഞു, എനിക്ക് ഭ്രാന്താണെന്ന് അമ്മ വന്നവരോട് പറഞ്ഞു; സംഭവത്തെ കുറിച്ച് ധ്യാൻ

സിനിമയേക്കാൾ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് നടൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ, ഇപ്പോൾ നടൻ തന്റെ അമ്മക്ക് തന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരുമെന്ന് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ അമ്മക്ക് സങ്കടം വരാൻ കാരണം അമ്മയെ കുറിച്ച് അധികം പറയാത്തതുകൊണ്ടാണ്, അമ്മ കുറച്ചു കള്ളം പറയുന്ന കൂട്ടത്തിലാണ്. ഞാൻ ആണെങ്കിൽ സത്യസന്ധനായ ഒരു പുത്രനും ധ്യാൻ പറയുന്നു

ആരെങ്കിലും ഞങ്ങളെ കാണാൻ വീട്ടിൽ വന്നാൽ അമ്മ ഉടൻ അവിടെ എത്തും, എന്തിനാ വന്നവർ എന്താണ് പറയുന്നതെന്ന് അറിയാൻ, ഒരു ദിവസം രണ്ടുപേർതന്നെ  കാണാൻ വന്നു, അവർ എന്റെ മാമന്റെ സുഹൃത്തുക്കൾ കൂടിയാണ്, എന്റെ മാമൻ എന്ന് പറയുന്നത് സംവിധായകൻ മോഹനൻ ആണ്, ഉടൻ അമ്മ അവർക്ക് ചായയുമായിട്ട് അവിടെ എത്തി, അവർ മാമനെ കുറിച്ച് അമ്മയോട് പറഞ്ഞു.

മാമന്റെ സിനിമ കഴിഞ്ഞത് അധികം ഓടിയില്ല എന്ന് പറഞ്ഞു, അപ്പോൾ അമ്മ കരഞ്ഞു ഇത് കണ്ടപ്പോൾ എന്റെ കൺട്രോൾ തെറ്റി, ഞാൻ അവരോടു പറഞ്ഞു ശ്രീനിവാസന്റെ വീട്ടിൽ വന്നിട്ട് ഈ മാതിരി വർത്തമാനം പറയുമോ, എന്ന് പറഞ്ഞുകൊണ്ട് അവരുടെ കോളേറെ പിടിച്ചു പുറത്താക്കി, ഇവൻ അമ്മയെ കരയിച്ചു അപ്പോൾ അമ്മ ഓടിവന്നു, ഉടൻ ഞാൻ പറഞ്ഞു നീ  ഒരു ചായേം ചൂലും കൊണ്ട് വന്നിട്ട് കേറിപോടി വീട്ടിലോട്ട് എന്ന് അമ്മയോട് പറഞ്ഞു, ഉടൻ അമ്മ അവരോടു പറഞ്ഞു എന്റെ മോനെ വേഗം പൊക്കോ ഇവനെ ഭ്രാന്ത് ആണെന്ന്, അങ്ങനെ അമ്മ വന്നവരെ രക്ഷിച്ചു ധ്യാൻ പറയുന്നു

Suji