ഒന്നാംസ്ഥാനത്ത് ആടുജീവിതം!! അതിവേഗത്തില്‍ 50 കോടി ക്ലബില്‍

Follow Us :

ഏറെ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്റിലെത്തിയ പൃഥ്വി- ബ്ലെസി ചിത്രം ‘ആടുജീവിതം’ വലിയ പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. തിയ്യേറ്ററിലെത്തി മൂന്ന് ദിനം കൊണ്ട് തന്നെ ചിത്രം റെക്കോര്‍ഡിട്ടിരിക്കുകയാണ്. അതിവേഗത്തില്‍ 50 കോടി ക്ലബിലെത്തിയ ചിത്രമായിരിക്കുകയാണ് ആടുജീവിതം.

പൃഥ്വിരാജിന്റെ തന്നെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറിന്റെ’ റെക്കോര്‍ഡാണ് ആടുജീവിതം മറികടന്നിരിക്കുന്നത്. ആഗോള തലത്തില്‍ മാര്‍ച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ 16.5 കോടിയായിരുന്നു. ആടുജീവിതത്തിന് വലിയ പ്രശംസയാണ് താരലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നെല്ലാം ലഭിക്കുന്നത്. ഓരോ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി അറിയിക്കുന്നുണ്ട്.


അതേസമയം ആടുജീവിതത്തിന് കഴിഞ്ഞ ദിവസം ബഹ്റൈന്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഏപ്രില്‍ മൂന്നിനാണ് ബഹ്റൈനില്‍ ചിത്രത്തിന്റെ റിലീസ്. പ്രീ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദര്‍ശനാനുമതിയുണ്ടായിരുന്നത്. ആടുജീവിതം ബഹ്റൈനിലെ തിയേറ്ററുകളിലുമെത്തുന്ന വാര്‍ത്തയെ പ്രവാസികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ സെന്‍സറിങ് മാര്‍ച്ച് 31 ന് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.