മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ആടുജീവിതം!!

ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. മലയാളികളെ കണ്ണീരണിയിച്ച ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കുന്നത്. പ്രവാസികളുടെ കണ്ണീരണിയിക്കുന്ന ജീവിതമാണ് നോവല്‍ പറയുന്നത്.

പൃഥ്വിരാജ് ആണ് നജീബായി ആരാധക ഹൃദയം കീഴടക്കുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നജീബാകാന്‍ വമ്പന്‍ മേക്കോവറാണ് പൃഥ്വി നടത്തിയിരുന്നത്. ബ്ലെസി നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഫാന്‍സ് ഗ്രൂപ്പില്‍ വന്ന സിനിമയുടെ ഒരു ഫാന്‍മെയ്ഡ് പോസ്റ്ററാണ് വൈറലാകുന്നത്. മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ആടുജീവിതം വരുന്നു എന്ന ടാഗ് ലൈനോടെയാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.

ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വര്‍ഷങ്ങളാണ് പൃഥ്വി ഈ സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചിട്ടുള്ളതെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

അതേസമയം, പ്രചരിക്കുന്ന പോസ്റ്റര്‍ പറയുന്ന പോലെ തന്നെ ചിത്രം മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുമെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോഴും പ്രതീക്ഷകളെല്ലാം നില നിര്‍ത്തുന്നതായിരുന്നു. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത നിര്‍വഹിക്കുന്നത്.