ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആടുജീവിതം. പ്രവാസജീവിതത്തിലെ നജീബിന്റെ ദുരിത കാഴ്ചകള്‍ വാക്കുകളിലൂടെ ബെന്യാമിന് കുറിച്ചിട്ട വാക്കുകളാണ് ബ്ലെസി സ്ക്രീനിലെത്തിക്കുന്നത്. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. അതിനിടെ ആടുജീവിതത്തിന്റെ പ്രീസെയില്‍ ഞെട്ടിക്കുകയാണ്.
കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് ആടുജീവിതം നേടുന്നത്. ഇതിനോടകം തന്നെ 63,116 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് 13 മണിക്കൂറിലാണ് ഇത്രയധികം ടിക്കറ്റുകള്‍ വിറ്റു പോയത്.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയിലാണ് ആടുജീവിതത്തിന് ലഭിക്കുന്നത്.
1.03 കോടി ഗ്രോസ് കളക്ഷനും ചിത്രം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഓസ്കര് ജേതാക്കളായ എആര്‍ റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രകീക്ഷകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
63K tickets sold & 1.03 CRORES GROSS COLLECTION 🔥🥵#Aadujeevitham #TheGoatLife pre-sales via @W_T_F_Channel Kerala Box Office —
First 13 hours :
1.03 crores gross collection & 63,116 tickets sold 🥵🥵🥵
SENSATIONAL 🔥 pic.twitter.com/L7IwK0hkIA— iam__n__k__7 (@NanduKrishnank2) March 24, 2024