Film News

പൃഥ്വിരാജ് ഭാര്യയെ വിളിച്ച് കരയുന്ന രംഗം കണ്ട് കരഞ്ഞുപോയി!! യഥാര്‍ഥ നജീബ് പറയുന്നു

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസ് കൂട്ടുക്കെട്ടിലെത്തുന്ന ആടുജീവിതം. മലയാളത്തിലെ ഏറ്റവും അധികം വായനക്കാരെ സ്വന്തമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തുക്കുന്നത്.

വായിച്ചറിഞ്ഞ നജീബിന്റെ ജീവിതം സ്‌ക്രീനില്‍ എങ്ങനെ പകര്‍ത്തിയെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകലോകം. അതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനം കണ്ട് പ്രതികരിച്ചിരിക്കുകയാണ് യഥാര്‍ഥ നജീബ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് നടന്ന അഭിമുഖത്തിലാണ് നജീബ് മനസ്സ് തുറന്നത്.

സിനിമ താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ ട്രെയ്ലറില്‍ മരുഭൂമിയില്‍ പൃഥ്വിരാജ് ഭാര്യയെ വിളിച്ച് കരയുന്ന രംഗം കണ്ട് താന്‍ കരഞ്ഞുപോയി. അന്നത്തെ തന്റെ സാഹചര്യം എന്തായിരുന്നോ അതെല്ലാം തന്നെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ പൃഥ്വിരാജ് കണ്ണാടി നോക്കുന്ന രംഗവും കണ്ടിരുന്നു. കവിളൊക്കെ ഒട്ടിയുള്ള രൂപമായിരുന്നു എനിക്ക് അന്ന്. അത് ഭയപ്പെടുത്തുന്നതായിരുന്നു. തന്റെ ജീവിതം നോവലായപ്പോള്‍ അത് വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ട്. എങ്കിലും സിനിമയ്ക്കായി താനും കാത്തിരിക്കുകയാണെന്നും നജീബ് പറയുന്നു.

മാര്‍ച്ച് 28നാണ് ആടുജീവിതം തിയ്യേറ്ററിലെത്തുന്നത്. മലയാളത്തില്‍ ഏറ്റവും അധികം ഷൂട്ടിംഗ് നീണ്ടുപോയ ചിത്രവും ആടുജീവിതമാണ്. 2018ല്‍ ആരംഭിച്ച സിനിമ പിന്നീട് കൊവിഡ് നിയന്ത്രണങ്ങളില്‍ നീണ്ടുപോയി.സിനിമയ്ക്കായി പൃഥ്വിരാജ് ശരീരഭാരം കുറച്ച് കഠിനമായ നിയന്ത്രണങ്ങളിലായിരുന്നു.

Anu B