നടന വിസ്മയം മോഹന്‍ലാലിന്റെ ഒരു കംപ്ലീറ്റ് ഷോയാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കേട്ട് അമ്പരന്ന് ആരാധകര്‍. പലരും ചിത്രത്തെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെങ്കിലും ആഗോളതലത്തില്‍ ഒരു വന്‍ ഓപ്പണിംഗ് കിട്ടിയ ചിത്രമാണ് ആറാട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ കളക്ഷന്‍ നേട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് ആറാട്ടിന്റെ പ്രദര്‍ശനം ഇപ്പോവും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ലോകമാകമാനം 2700 സ്ക്രീനുകളിലാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ റിലീസ് ചെയ്തത്.
ജിസിസിയില്‍ നിലവില്‍ 150 കേന്ദ്രങ്ങളിലായി 450 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ജിസിസിയില്‍ മാത്രം ലഭിക്കുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ആണിത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മോഹന്‍ലാല്‍ ചിത്രം ആറാട്ട് തീയറ്ററുകളില്‍ എത്തിയത്. സിനിമ ഇപ്പോള്‍ വമ്പന്‍ വിജയത്തിലേക്ക് കുതിയ്ക്കുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്ണയായിരുന്നു. മോഹന്‍ലാലിന് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.