ആര്യ പ്രധാന വേഷത്തിലെത്തുന്ന ക്യാപ്റ്റന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലറായി തിയറ്ററില്‍ എത്തുന്ന ചിത്രം ശക്തി സൗന്ദര് രാജന് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ അന്യഗ്രഹ ജീവികളെ വേട്ടയാടാന്‍ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് സിനിമയുടെ പശ്ചാത്തലമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയില്‍ നായികയായി എത്തിയിരിക്കുന്നത്. പഴയ തെന്നിന്ത്യന്‍ താരമായ സിമ്രാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ക്യാപ്റ്റനിലെ ‘നിനൈവുകള്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ഇമ്മാന്റെ സംഗീതത്തില്‍ യുവന് ശങ്കര്‍ രാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ദി ഷോ പീപ്പിള്‍, തിങ്ക് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എസ്.യുവ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി. ഇമ്മനാണ്. ക്യാപ്റ്റന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രദീപ് ഇ.രാഘവാണ്. ഹരീഷ് ഉത്തമന്, കാവ്യ ഷെട്ടി, ഗോകുല്‍ ആനന്ദ്, സുരേഷ് മേനോന്, ഭരത് രാജ്, അമ്പുലി ഗോകുല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സെപ്റ്റംബര്‍ 8-ന് ചിത്രം തിയറ്ററുകളിലെത്തും.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…