അന്യഗ്രഹ ജീവിയുമായി ഏറ്റുമുട്ടാന്‍ ആര്യ; ക്യാപ്റ്റന്റെ ട്രെയിലര്‍ പുറത്ത്

ആര്യ പ്രധാന വേഷത്തിലെത്തുന്ന ക്യാപ്റ്റന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലറായി തിയറ്ററില്‍ എത്തുന്ന ചിത്രം ശക്തി സൗന്ദര്‍ രാജന്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ അന്യഗ്രഹ ജീവികളെ വേട്ടയാടാന്‍…

ആര്യ പ്രധാന വേഷത്തിലെത്തുന്ന ക്യാപ്റ്റന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലറായി തിയറ്ററില്‍ എത്തുന്ന ചിത്രം ശക്തി സൗന്ദര്‍ രാജന്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ അന്യഗ്രഹ ജീവികളെ വേട്ടയാടാന്‍ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് സിനിമയുടെ പശ്ചാത്തലമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയില്‍ നായികയായി എത്തിയിരിക്കുന്നത്. പഴയ തെന്നിന്ത്യന്‍ താരമായ സിമ്രാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ക്യാപ്റ്റനിലെ ‘നിനൈവുകള്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ഇമ്മാന്റെ സംഗീതത്തില്‍ യുവന്‍ ശങ്കര്‍ രാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദി ഷോ പീപ്പിള്‍, തിങ്ക് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എസ്.യുവ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി. ഇമ്മനാണ്. ക്യാപ്റ്റന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രദീപ് ഇ.രാഘവാണ്. ഹരീഷ് ഉത്തമന്‍, കാവ്യ ഷെട്ടി, ഗോകുല്‍ ആനന്ദ്, സുരേഷ് മേനോന്‍, ഭരത് രാജ്, അമ്പുലി ഗോകുല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സെപ്റ്റംബര്‍ 8-ന് ചിത്രം തിയറ്ററുകളിലെത്തും.