സംവിധായകന് ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആരാധകരെ ത്രില്ലടിപ്പിച്ച് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആഷിഖ് അബു പോസ്റ്റര്‍ പുറത്തുവിട്ടത്.
ഒരു നടനെന്ന നിലയില്‍ എന്റെ ആദ്യ മലയാളം ചിത്രം ആഷിഖ് അബുവിനൊപ്പം പ്രഖ്യാപിക്കുന്നു. മലയാള സിനിമയുടെ ഗ്രേറ്റ് മൊമന്റിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്നു എന്നാണ് അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഭാഗമാകുന്നതറിയിച്ച് കുറിച്ചത്.
ദിലീഷ് പോത്തന്, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ശ്യാം പുഷ്കരന്-ദിലീഷ് കരുണാകരന്, ഷറഫു- സുഹാസ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
തങ്കം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. സൂപ്പര്‍ഹിറ്റ് ചിത്രം മായാനദിക്ക് ശേഷം ആഷിക് അബു- ശ്യാം പുഷ്കരന്- ദിലീഷ് കരുണാകരന് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രവുമാണ് റൈഫിള്‍ ക്ലബ്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് റെക്സ് വിജയനാണ്. അജയന് ചാലിശ്ശേരിയാണ്പ്രൊഡക്ഷന് ഡിസൈനര്‍. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ആഷിഖ് അബു ആണ് ചിത്രം നിര്‍മ്മിക്കുന്നതും.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…