അനുരാഗ് കശ്യപിന്റെ അരങ്ങേറ്റ ചിത്രം!! ‘റൈഫിള്‍ ക്ലബ്ബ്’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സംവിധായകന്‍ ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആരാധകരെ ത്രില്ലടിപ്പിച്ച് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്…

സംവിധായകന്‍ ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആരാധകരെ ത്രില്ലടിപ്പിച്ച് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആഷിഖ് അബു പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒരു നടനെന്ന നിലയില്‍ എന്റെ ആദ്യ മലയാളം ചിത്രം ആഷിഖ് അബുവിനൊപ്പം പ്രഖ്യാപിക്കുന്നു. മലയാള സിനിമയുടെ ഗ്രേറ്റ് മൊമന്റിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്നു എന്നാണ് അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഭാഗമാകുന്നതറിയിച്ച് കുറിച്ചത്.

ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു- സുഹാസ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

തങ്കം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. സൂപ്പര്‍ഹിറ്റ് ചിത്രം മായാനദിക്ക് ശേഷം ആഷിക് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രവുമാണ് റൈഫിള്‍ ക്ലബ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് റെക്സ് വിജയനാണ്. അജയന്‍ ചാലിശ്ശേരിയാണ്‌പ്രൊഡക്ഷന്‍ ഡിസൈനര്‍. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ആഷിഖ് അബു ആണ് ചിത്രം നിര്‍മ്മിക്കുന്നതും.