റിമ പണിയറിയാവുന്ന ആളാണ്!! അതാണ് നീലവെളിച്ചത്തിലെ നായികയാക്കിയത്-ആഷിഖ് അബു

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രം ഏപ്രില്‍ 20ന് റിലീസ് ചെയ്യാനിരിക്കുകയാണ്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ച ഒരുക്കുന്നത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെക്ക് റിമയെ നായികയാക്കിയതില്‍ പ്രതികരിക്കുകയാണ് ആഷിഖ് അബു. വീട്ടിലെ ആളായതുകൊണ്ടല്ല റിമയെ നായികയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് നടിയായ വ്യക്തിയാണ് റിമ. ഒരു സൗജന്യത്തിന്റെ പേരില്‍ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. റിമ പണിയറിയാവുന്ന ആളാണ്. ഒരു ചലച്ചിത്രകാരന്‍ കഥാപാത്രമാന്‍ ആളുകളെ സെലക്ട് ചെയ്യുന്നതിന് ഓരോ കാരണങ്ങളുണ്ട്. അത്തരത്തിലൊരു വളരെ ശക്തമായ കാരണം റിമയിലുണ്ടെന്നും ആഷിഖ് അബു പറയുന്നു.

അതേസമയം, നീലവെളിച്ചത്തിന്റെ ആലോചന നടന്നപ്പോഴേ താന്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഈ യാത്രയുടെ ഭാഗമാകാന്‍ പറ്റിയത് ഭാഗ്യമാണെന്നും റിമ പറഞ്ഞു. ആ ഭാഗ്യം എല്ലാ നടീനടന്മാര്‍ക്കും കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ പേടിയും ടെന്‍ഷനും കൂടുമെന്നും റിമ പറഞ്ഞു.

മാത്രമല്ല, സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിഷമം വരും. ബഷീറിന്റെ കഥാപാത്രത്തെ അവതരിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നെന്നും റിമ വ്യക്തമാക്കി.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago