റിമ പണിയറിയാവുന്ന ആളാണ്!! അതാണ് നീലവെളിച്ചത്തിലെ നായികയാക്കിയത്-ആഷിഖ് അബു

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രം ഏപ്രില്‍ 20ന് റിലീസ് ചെയ്യാനിരിക്കുകയാണ്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍,…

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രം ഏപ്രില്‍ 20ന് റിലീസ് ചെയ്യാനിരിക്കുകയാണ്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ച ഒരുക്കുന്നത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെക്ക് റിമയെ നായികയാക്കിയതില്‍ പ്രതികരിക്കുകയാണ് ആഷിഖ് അബു. വീട്ടിലെ ആളായതുകൊണ്ടല്ല റിമയെ നായികയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് നടിയായ വ്യക്തിയാണ് റിമ. ഒരു സൗജന്യത്തിന്റെ പേരില്‍ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. റിമ പണിയറിയാവുന്ന ആളാണ്. ഒരു ചലച്ചിത്രകാരന്‍ കഥാപാത്രമാന്‍ ആളുകളെ സെലക്ട് ചെയ്യുന്നതിന് ഓരോ കാരണങ്ങളുണ്ട്. അത്തരത്തിലൊരു വളരെ ശക്തമായ കാരണം റിമയിലുണ്ടെന്നും ആഷിഖ് അബു പറയുന്നു.

അതേസമയം, നീലവെളിച്ചത്തിന്റെ ആലോചന നടന്നപ്പോഴേ താന്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഈ യാത്രയുടെ ഭാഗമാകാന്‍ പറ്റിയത് ഭാഗ്യമാണെന്നും റിമ പറഞ്ഞു. ആ ഭാഗ്യം എല്ലാ നടീനടന്മാര്‍ക്കും കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ പേടിയും ടെന്‍ഷനും കൂടുമെന്നും റിമ പറഞ്ഞു.

മാത്രമല്ല, സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിഷമം വരും. ബഷീറിന്റെ കഥാപാത്രത്തെ അവതരിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നെന്നും റിമ വ്യക്തമാക്കി.