Film News

കാത്തിരിക്കേണ്ട രംഗങ്കണ്ണന്‍ ദാ എത്തി!! ആവേശം ഒടിടിയിലേക്ക്

ഫഹദ് ഫാസിലിന്റെ കരിയര്‍ ബെസ്റ്റ് സിനിമയായിരിക്കുകയാണ് ജിത്തു മാധവന്‍ ഒരുക്കിയ ആവേശം. ചിത്രം കഴിഞ്ഞ ദിവസം 150 കോടി നേട്ടവും സ്വന്തമാക്കിയിരുന്നു. വിഷു റിലീസായി തിയ്യേറ്ററിലെത്തിയ ചിത്രം ഇപ്പോഴും തിയ്യേറ്ററില്‍ നിറഞ്ഞോടുകയാണ്. അതിനിടെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തയും എത്തിയിരിക്കുകയാണ്. ആവേശം ഒടിടിയിലേക്കും എത്തുകയാണ്.

തിയ്യേറ്ററില്‍ ചിത്രം ഹൗസ് ഫുള്ളായി മുന്നേറുന്നതിനിടെ തന്നയൊണ് ആവേശം ഒടിടിയിലേയ്ക്ക് എത്തുന്നത്. മെയ് ഒന്‍പതിന് ചിത്രം ഒടിടിയിലേക്ക് എത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്വീകരണമുറികളിലേക്ക് എത്തുന്നത്.

‘ആവേശം’ ഏപ്രില്‍ 11-നാണ് തിയേറ്റിലേക്ക് എത്തിയത്. ആവേശത്തിന് സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. ആഗോളതലത്തില്‍ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. 2023ലെ ഏറ്റവും വലിയ ഹിറ്റായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം.

Anu