Film News

ബുര്‍ഖ ധരിച്ച് സായി പല്ലവി, രാമായണത്തിലെ സീത മുസ്ലിമെന്ന് ഹേറ്റ് ക്യാമ്പയിന്‍!!

രണ്‍വീര്‍ കപൂറിനെയും സായി പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണം. രണ്‍വീര്‍ കപൂര്‍ രാമനായിട്ടും, സായി പല്ലവി സീതയായിട്ടുമാണ് ചിത്രത്തിലെത്തുന്നത്. ദിവസങ്ങളായി ചിത്രത്തിലെ രണ്‍വീറിന്റെയും സായി പല്ലവിയുടെയും ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രങ്ങള്‍ക്ക് പിന്നാലെ വിദ്വേഷപ്രചാരണവും ശക്തമായിരിക്കുകയാണ്. രണ്‍വീറിനെതിരെയായിരുന്നു ആദ്യ പ്രചാരണങ്ങള്‍, റണ്‍വീര്‍ രാമനാകുന്നതിന് എതിരെയായിരുന്നു സൈബര്‍ ആക്രമണം.

ഇപ്പോഴിതാ സായി പല്ലവി മുസ്ലിം ആണെന്ന വ്യാജ പ്രചാരണമാണ് നടക്കുന്നത്. നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും ചേര്‍ത്താണ് ഹേറ്റ് ക്യാംമ്പയിന്‍ നടക്കുന്നത്. 2021ല്‍ താരം ഒരു ചിത്രം കാണുന്നതിനായി വേഷം മാറി തിയറ്ററില്‍ എത്തിയതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. താരം മുസ്ലിം ആണെന്ന അവകാശവാദത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്.

സെന്താമര കണ്ണന്‍ എന്നാണ് സായി പല്ലവിയുടെ യഥാര്‍ത്ഥ പേര്. നടി ഇസ്ലാം മതവിശ്വാസം സ്വീകരിച്ചതായി നടിയോ കുടുംബമോ അറിയിച്ചിട്ടില്ല. രാമായണം ചിത്രത്തിലെ മറ്റു താരങ്ങള്‍ക്കെതിരെയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചാരണം നടക്കുന്നുണ്ട്.

Anu