അഞ്ച്​ വര്‍ഷത്തിനുള്ളില്‍ പ്രവാസികളാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ എണ്ണം 6000 കടന്നു

അഞ്ച്​ വര്‍ഷത്തിനുള്ളില്‍ പ്രവാസികളാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ 6000 പരാതികളാണ്​ ലഭിച്ചതെന്ന്​ വെളിപ്പെടുത്തലുമായി മന്ത്രി വി മുരളീധരൻ.വിദേശകാര്യ മന്ത്രലയത്തിന്റെ പുതിയ കണക്കെടുപ്പിലാണ് പരാതികളുടെ എണ്ണം മന്ത്രി വെളിപ്പെടുത്തിയത്. 2015 ജനുവരി മുതല്‍ 2019 ഒക്​ടോബര്‍ വരെയുള്ള കണക്കാണിത്​. ഈ വര്‍ഷം മാത്രം ഒക്​ടോബര്‍ 31 വരെ 991 പരാതികളാണ്​ ഇത്തരത്തില്‍ ലഭിച്ചത്​. ലോക്​സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്​ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്​ മറുപടി നല്‍കിയത്​.
റിപ്പോർട്ട് പ്രകാരം 2015ല്‍ 796 പരാതികളാണ്​ ലഭിച്ചത്​. ഓരോ വര്ഷം കൂടുന്തോറും പരാതികളുടെ എണ്ണം വർധിച്ചു.2016ല്‍ 1510, 2017ല്‍ 1498, 2018ല്‍ 1299 എന്നിങ്ങനെയും പരാതികള്‍ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന്​ വര്‍ഷങ്ങളിലായി 77 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളിലായി അക​പ്പെട്ടു പോവുകയോ പിടിക്കപ്പെട്ട്​ തടവില്‍ കഴിയുകയോ ചെയ്​തിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.ലഭ്യമായ വിവരമനുസരിച്ച്‌​ ഇതില്‍ 73 പേരും​​ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിയാതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ ഒരാള്‍ തടവില്‍ കിടന്ന്​ മരിച്ചു. മറ്റ്​ മൂന്ന്​ പേര്‍ ഇപ്പോളും തടവില്‍ തുടരുകയാണ്​.​ അവരെ എത്രയും പെ​ട്ടെന്ന്​ രാജ്യത്തേക്ക്​ തിരികെയെത്തിക്കാന്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഔദ്യോഗിക വിവരമനുസരിച്ച്‌​, കുടിയേറിയ ജീവനക്കാര്‍ ഉള്‍പ്പെടെ 4823 ഇന്ത്യക്കാര്‍ ഈ വര്‍ഷം ഒക്​ടോബര്‍ 31 വരെ കുവൈത്ത്​, സൗദി അ​റേബ്യ, ബഹ്​റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായി​ മരിച്ചിട്ടു​ണ്ട്​. 2018ല്‍ ഇത്​ 6014 ആയിരുന്നു​.2015ല്‍ 5786​ പേരും 2016ല്‍ 6013 പേരും 2017ല്‍ 5906 പേരും ഇത്തരത്തില്‍ മരിച്ചിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

14 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago