‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. മനോഹരമായ വരികൾ, സംഗീതം, ആലാപനം എന്നാണ് ഗാനത്തിന് ലഭിക്കുന്ന അഭിപ്രായം. . പ്രശാന്ത് പിള്ള ഒരു പാട്ടുപാടാൻ വിളിച്ചപ്പോൾ പോയി പാടിയിട്ട് വന്നു എന്നല്ലാതെ അത് മലൈക്കോട്ടൈ വാലിബനിലെ പാട്ടാണെന്നറിഞ്ഞില്ലെന്നാണ് ഇപ്പോൾ ഗായിക അഭയ ഹിരണ്മയി പറയുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ പറഞ്ഞപ്പോഴാണ് തന്റെ പാട്ട് ഈ ചിത്രത്തിനു വേണ്ടിയായിരുന്നുവെന്ന് മനസിലായതെന്നും ഒരു അഭിമുഖത്തിൽ ഗായിക പറഞ്ഞു.
അതേസമയം, ഞാൻ ഷോ മാത്രമേ ചെയ്യൂ എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും അഭയ പറഞ്ഞു. ‘ഒരു ഗായിക എന്ന നിലയിൽ ആര് വിളിച്ചാലും പോയി പാടാറുണ്ട്. ഭക്തിഗാനങ്ങൾ പാടാൻ ഇഷ്ടമാണ്. എല്ലാത്തരം പാട്ടുകളും പാടാൻ ആഗ്രഹമുണ്ട്. എന്റേതായ രീതിയിൽ പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഗോപി സുന്ദറിനു വേണ്ടി പാടിക്കഴിഞ്ഞ് പിന്നെ പാടിയത് ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിന് വേണ്ടിയാണ്. അതിനു ശേഷമാണ് പ്രശാന്ത് പിള്ള പാടാൻ വിളിച്ചത്. ഞാൻ ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെ ആയിരുന്നല്ലോ ജീവിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ അദ്ദേഹത്തിനു വേണ്ടി മാത്രമേ പാടൂ എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിക്കാണും, അറിയില്ല. ആര് വിളിച്ചാലും പാടുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. എന്നെ ഷാൻ റഹ്മാൻ ഒരിക്കൽ വിളിച്ച് പാടിച്ചിട്ടുണ്ട്. എം ജയചന്ദ്രൻ സർ, വിളിക്കാം നമുക്ക് പാട്ട് ചെയ്യണം എന്നൊക്കെ പറയാറുണ്ട്. അവസരങ്ങൾ വരുമ്പോൾ എല്ലാവരും വിളിക്കുമായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ – അഭയ വ്യക്തമാക്കി.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…