‘ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെ ആയിരുന്നല്ലോ ജീവിച്ചുകൊണ്ടിരുന്നത്, അതുകൊണ്ട് തെറ്റിദ്ധരിച്ചതാകാം‘; ആര് വിളിച്ചാലും പാടുമെന്ന് അഭയ

‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. മനോഹരമായ വരികൾ,…

‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. മനോഹരമായ വരികൾ, സം​ഗീതം, ആലാപനം എന്നാണ് ​ഗാനത്തിന് ലഭിക്കുന്ന അഭിപ്രായം. . പ്രശാന്ത് പിള്ള ഒരു പാട്ടുപാടാൻ വിളിച്ചപ്പോൾ പോയി പാടിയിട്ട് വന്നു എന്നല്ലാതെ അത് മലൈക്കോട്ടൈ വാലിബനിലെ പാട്ടാണെന്നറിഞ്ഞില്ലെന്നാണ് ഇപ്പോൾ ​ഗായിക അഭയ ഹിരണ്മയി പറയുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ പറഞ്ഞപ്പോഴാണ് തന്റെ പാട്ട് ഈ ചിത്രത്തിനു വേണ്ടിയായിരുന്നുവെന്ന് മനസിലായതെന്നും ഒരു അഭിമുഖത്തിൽ ​ഗായിക പറഞ്ഞു.

അതേസമയം, ഞാൻ ഷോ മാത്രമേ ചെയ്യൂ എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും അഭയ പറഞ്ഞു. ‘ഒരു ഗായിക എന്ന നിലയിൽ ആര് വിളിച്ചാലും പോയി പാടാറുണ്ട്. ഭക്തിഗാനങ്ങൾ പാടാൻ ഇഷ്ടമാണ്. എല്ലാത്തരം പാട്ടുകളും പാടാൻ ആഗ്രഹമുണ്ട്. എന്റേതായ രീതിയിൽ പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഗോപി സുന്ദറിനു വേണ്ടി പാടിക്കഴിഞ്ഞ് പിന്നെ പാടിയത് ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിന് വേണ്ടിയാണ്. അതിനു ശേഷമാണ് പ്രശാന്ത് പിള്ള പാടാൻ വിളിച്ചത്. ഞാൻ ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെ ആയിരുന്നല്ലോ ജീവിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ അദ്ദേഹത്തിനു വേണ്ടി മാത്രമേ പാടൂ എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിക്കാണും, അറിയില്ല. ആര് വിളിച്ചാലും പാടുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. എന്നെ ഷാൻ റഹ്മാൻ ഒരിക്കൽ വിളിച്ച് പാടിച്ചിട്ടുണ്ട്‌. എം ജയചന്ദ്രൻ സർ, വിളിക്കാം നമുക്ക് പാട്ട് ചെയ്യണം എന്നൊക്കെ പറയാറുണ്ട്. അവസരങ്ങൾ വരുമ്പോൾ എല്ലാവരും വിളിക്കുമായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ – അഭയ വ്യക്തമാക്കി.