‘എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും നിന്നെ ചേർത്ത് പിടിക്കും’; ഹൃദയം തൊടുന്ന കുറിപ്പുമായി അഭയ ഹിരൺമയി

സഹോദരി വരദ ജ്യോതിർമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഗായിക അഭയ ഹിരൺമയിയുടെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വരദയുടെ വിവിധ ചിത്രങ്ങൾ ചേർത്താണ് അഭയയുടെ പോസ്റ്റ്. ജീവിതത്തിൽ പുതിയ തുടക്കത്തിന് അനിയത്തി തയാറാകുന്നതിന്റെ സന്തോഷത്തിലാണ് അഭയ. ‘എന്റെ ഒരേയൊരു കുഞ്ഞിന് പിറന്നാൾ സ്നേഹം. നിനക്കാണ് എന്റെ ജീവിതത്തിൽ ആദ്യസ്ഥാനം. നിന്നെ എക്കാലവും ഞാൻ സ്നേഹിക്കുന്നു.

കഴിഞ്ഞ വർഷം ഞങ്ങൾ മൂന്നുപേരും ഒരു കുടുംബമായി നിന്ന് പ്രതിസന്ധികളെ അതിജീവിച്ചുവെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ റീൽ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് ഒരുമിച്ചു നിന്ന് പരസ്പരം ആശ്വസിപ്പിച്ചു. ഞങ്ങൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് അച്ഛന് നന്നായി അറിയാം. അതുകൊണ്ടായിരിക്കാം അദ്ദേഹം നേരത്തെ പോയത്. സഹോദരി, നീ ഒരു കുടുംബസ്ഥയായി ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്കു നീ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.

എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ ചേർത്തുപിടിക്കുമെന്ന് നീ മനസിലാക്കണം. അതുമാത്രമാണ് നിനക്കായി നൽകാൻ കഴിയുന്ന വാഗ്ദാനം. നന്നായി അധ്വാനിക്കുക, ദുഃഖവും സന്തോഷവും ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക‘ – അഭിയ കുറിച്ചു. ഒരു കാര്യം കൂടി, എന്റെ സാരിയും മറ്റു വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം എത്രയും പെട്ടെന്ന് തിരികെ ഏൽപ്പിക്കൂ… (ഇതൊക്കെ തമാശകൾ മാത്രം) തങ്കച്ചി പാസം പൊഴിക്കരുത്’ – അഭയ ഹിരൺമയി ഇൻസ്റ്റയിൽ എഴുതി.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

46 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago