‘എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും നിന്നെ ചേർത്ത് പിടിക്കും’; ഹൃദയം തൊടുന്ന കുറിപ്പുമായി അഭയ ഹിരൺമയി

സഹോദരി വരദ ജ്യോതിർമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഗായിക അഭയ ഹിരൺമയിയുടെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വരദയുടെ വിവിധ ചിത്രങ്ങൾ ചേർത്താണ് അഭയയുടെ പോസ്റ്റ്. ജീവിതത്തിൽ പുതിയ തുടക്കത്തിന് അനിയത്തി തയാറാകുന്നതിന്റെ…

സഹോദരി വരദ ജ്യോതിർമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഗായിക അഭയ ഹിരൺമയിയുടെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വരദയുടെ വിവിധ ചിത്രങ്ങൾ ചേർത്താണ് അഭയയുടെ പോസ്റ്റ്. ജീവിതത്തിൽ പുതിയ തുടക്കത്തിന് അനിയത്തി തയാറാകുന്നതിന്റെ സന്തോഷത്തിലാണ് അഭയ. ‘എന്റെ ഒരേയൊരു കുഞ്ഞിന് പിറന്നാൾ സ്നേഹം. നിനക്കാണ് എന്റെ ജീവിതത്തിൽ ആദ്യസ്ഥാനം. നിന്നെ എക്കാലവും ഞാൻ സ്നേഹിക്കുന്നു.

കഴിഞ്ഞ വർഷം ഞങ്ങൾ മൂന്നുപേരും ഒരു കുടുംബമായി നിന്ന് പ്രതിസന്ധികളെ അതിജീവിച്ചുവെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ റീൽ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് ഒരുമിച്ചു നിന്ന് പരസ്പരം ആശ്വസിപ്പിച്ചു. ഞങ്ങൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് അച്ഛന് നന്നായി അറിയാം. അതുകൊണ്ടായിരിക്കാം അദ്ദേഹം നേരത്തെ പോയത്. സഹോദരി, നീ ഒരു കുടുംബസ്ഥയായി ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്കു നീ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.

എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ ചേർത്തുപിടിക്കുമെന്ന് നീ മനസിലാക്കണം. അതുമാത്രമാണ് നിനക്കായി നൽകാൻ കഴിയുന്ന വാഗ്ദാനം. നന്നായി അധ്വാനിക്കുക, ദുഃഖവും സന്തോഷവും ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക‘ – അഭിയ കുറിച്ചു. ഒരു കാര്യം കൂടി, എന്റെ സാരിയും മറ്റു വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം എത്രയും പെട്ടെന്ന് തിരികെ ഏൽപ്പിക്കൂ… (ഇതൊക്കെ തമാശകൾ മാത്രം) തങ്കച്ചി പാസം പൊഴിക്കരുത്’ – അഭയ ഹിരൺമയി ഇൻസ്റ്റയിൽ എഴുതി.