ശബ്ദമാധുരി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരം. ചുരുക്കം പാട്ടുകളേ പാടിയിട്ടുള്ളൂ എങ്കിലും അതിലൂടെ തന്നെ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച ഗായിക. അങ്ങനെ കരിയറില്‍ പാട്ടിന്റെ വഴിയില്‍ മുന്നേറുകയാണ് ഗായിക അഭയ ഹിരണ്മയി. കരിയറിന് അപ്പുറത്തേക്ക് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കാറുണ്ട്. പാട്ടില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് അഭയ.
ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ കൂട്ടിയിരിക്കുകയാണ് അഭയ. ആ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയായി പുതിയ കൂട്ട് എത്തിയതോടെ ജീവിതം കൂടുതല്‍ സന്തോഷകരമായെന്നും താരം പറയുന്നു.
‘അവളെ ഞാന്‍ ദത്തെടുത്തു, മൂന്നു വയസുണ്ട്’ എന്ന് പറഞ്ഞാണ് അഭയ കൂട്ടായി എത്തിയ ലൗസിയെ പരിചയപ്പെടുത്തുന്നത്. വളര്‍ത്തുനായയെ സ്വന്തമാക്കിയ സന്തോഷമാണ് അഭയ പങ്കുവയ്ക്കുന്നത്.
ഷിറ്റ്സു ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് ലൗസി. ലൗസിക്കൊപ്പം യാത്ര ചെയ്യുന്നതാണ് അഭയയുടെ ഇപ്പോഴത്തെ ഇഷ്ടം. വളരെ ശാന്തയായി അവള് എല്ലാം മനസിലാക്കും. നായകള്‍ക്ക് വികാരം മനസിലാകും, അതിനാല്‍ അവരെ മനസിലാക്കുകയോ മനസിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് പ്രധാനമെന്നും അഭയ പറയുന്നു.
ലൗസിയെയും കൊണ്ട് അഭയ പോണ്ടിച്ചേരി വരെ യാത്ര പോയ വിശേഷവും അഭയ പങ്കുവച്ചിരുന്നു. അവിടത്തെ കഫെയില്‍ നിന്നുള്ള ചിത്രങ്ങളില്‍ അഭയക്കൊപ്പം ലൗസിയുമുണ്ടായിരുന്നു. കടല്‍ത്തീരത്ത് ആസ്വദിക്കുമ്പോഴും അഭയക്കൊപ്പം ലൗസി ഒപ്പമുണ്ടായിരുന്നു. ഗോപി സുന്ദറുമായി പിരിഞ്ഞപ്പോള്‍ ഇരുവര്‍ക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായ അഭയയോടൊപ്പമായിരുന്നു. അതോടുള്ള അടുപ്പമെല്ലാം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു.
കുറച്ചു ദിവസം മുന്‍പ് സുഹൃത്തിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചതോടെ അഭയ വീണ്ടും ഗോസിപ്പുകോളത്തില്‍ നിറഞ്ഞിരുന്നു. അഭയ പുതിയ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രം വൈറലായതോടെ താരം തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…