‘അവളെ ഞാന്‍ ദത്തെടുത്തു, മൂന്നു വയസുണ്ട്’!!! ജീവിതത്തിലേക്ക് പുതിയ കൂട്ട് എത്തിയ സന്തോഷം പങ്കിട്ട് അഭയ ഹിരണ്‍മയി

ശബ്ദമാധുരി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരം. ചുരുക്കം പാട്ടുകളേ പാടിയിട്ടുള്ളൂ എങ്കിലും അതിലൂടെ തന്നെ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച ഗായിക. അങ്ങനെ കരിയറില്‍ പാട്ടിന്റെ വഴിയില്‍ മുന്നേറുകയാണ് ഗായിക അഭയ ഹിരണ്മയി. കരിയറിന് അപ്പുറത്തേക്ക്…

ശബ്ദമാധുരി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരം. ചുരുക്കം പാട്ടുകളേ പാടിയിട്ടുള്ളൂ എങ്കിലും അതിലൂടെ തന്നെ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച ഗായിക. അങ്ങനെ കരിയറില്‍ പാട്ടിന്റെ വഴിയില്‍ മുന്നേറുകയാണ് ഗായിക അഭയ ഹിരണ്മയി. കരിയറിന് അപ്പുറത്തേക്ക് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കാറുണ്ട്. പാട്ടില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് അഭയ.

ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ കൂട്ടിയിരിക്കുകയാണ് അഭയ. ആ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയായി പുതിയ കൂട്ട് എത്തിയതോടെ ജീവിതം കൂടുതല്‍ സന്തോഷകരമായെന്നും താരം പറയുന്നു.

‘അവളെ ഞാന്‍ ദത്തെടുത്തു, മൂന്നു വയസുണ്ട്’ എന്ന് പറഞ്ഞാണ് അഭയ കൂട്ടായി എത്തിയ ലൗസിയെ പരിചയപ്പെടുത്തുന്നത്. വളര്‍ത്തുനായയെ സ്വന്തമാക്കിയ സന്തോഷമാണ് അഭയ പങ്കുവയ്ക്കുന്നത്.

ഷിറ്റ്‌സു ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് ലൗസി. ലൗസിക്കൊപ്പം യാത്ര ചെയ്യുന്നതാണ് അഭയയുടെ ഇപ്പോഴത്തെ ഇഷ്ടം. വളരെ ശാന്തയായി അവള്‍ എല്ലാം മനസിലാക്കും. നായകള്‍ക്ക് വികാരം മനസിലാകും, അതിനാല്‍ അവരെ മനസിലാക്കുകയോ മനസിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് പ്രധാനമെന്നും അഭയ പറയുന്നു.

ലൗസിയെയും കൊണ്ട് അഭയ പോണ്ടിച്ചേരി വരെ യാത്ര പോയ വിശേഷവും അഭയ പങ്കുവച്ചിരുന്നു. അവിടത്തെ കഫെയില്‍ നിന്നുള്ള ചിത്രങ്ങളില്‍ അഭയക്കൊപ്പം ലൗസിയുമുണ്ടായിരുന്നു. കടല്‍ത്തീരത്ത് ആസ്വദിക്കുമ്പോഴും അഭയക്കൊപ്പം ലൗസി ഒപ്പമുണ്ടായിരുന്നു. ഗോപി സുന്ദറുമായി പിരിഞ്ഞപ്പോള്‍ ഇരുവര്‍ക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായ അഭയയോടൊപ്പമായിരുന്നു. അതോടുള്ള അടുപ്പമെല്ലാം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു.

കുറച്ചു ദിവസം മുന്‍പ് സുഹൃത്തിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചതോടെ അഭയ വീണ്ടും ഗോസിപ്പുകോളത്തില്‍ നിറഞ്ഞിരുന്നു. അഭയ പുതിയ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രം വൈറലായതോടെ താരം തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.