ഞാന്‍ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയണമെങ്കില്‍ നീ വാ.. ചൊറിയാന്‍ വന്നവനോട് അഭയ ഹിരണ്‍മയി

മലയാളത്തിലെ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. വേറിട്ട സ്വരമാധുരി കൊണ്ടാണ് അഭയ ആരാധകഹൃദയത്തിലിടം നേടിയത്. പാടിയ ഓരോ പാട്ടുകളും തന്നെ ശ്രദ്ധേയമാണ്. പാട്ടില്‍ ഉയരങ്ങളും അഭിനന്ദനങ്ങളും നിറയുമ്പോഴും വ്യക്തിജീവിതത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടക്കാറുള്ളത്.

ഗോപി സുന്ദറിനൊപ്പമുള്ള ജീവിതമാണ് അഭയയെ പ്രശസ്തയാക്കിയതും വിവാദങ്ങളിലെത്തിച്ചതും. ഏറെ നാള്‍ നീണ്ട ലിവിങ് ടുഗദര്‍ ബന്ധം ഗോപിയും അഭയയും അവസാനിപ്പിച്ചതോടെയാണ് സൈബര്‍ ആക്രമണങ്ങള്‍ നിറഞ്ഞത്. പക്ഷേ ബന്ധം പിരിഞ്ഞ ശേഷം ഗോപിയ്‌ക്കെതിരെ ഒരു ആരോപണങ്ങളും അഭയയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഗോപി സുന്ദറിനെ കണ്ടുമുട്ടി.ത് ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നുവെന്ന് അഭയ പറഞ്ഞിരുന്നത. സംഗീതം കരിയറാക്കാന്‍ കാരണം ഗോപിയാണെന്നും അഭയ പറഞ്ഞിരുന്നു.

വീട്ടുകാരുടെ ആഗ്രഹപ്രകാരമായി എഞ്ചിനീയറിംഗിന് ചേര്‍ന്നപ്പോഴാണ് യാദൃശ്ചികമായി ഗോപിയെ പരിചയപ്പെടുന്നത്. സംഗീത കുടുംബമാണെങ്കിലും ആ വഴിയില്‍ ശ്രദ്ധിച്ചിരുന്നില്ല. നന്നായി പാടുന്നുണ്ടല്ലോ, വ്യത്യസ്തമായ ശബ്ദമാണല്ലോ എന്ന് ഗോപിയാണ് പറഞ്ഞത്. അങ്ങനെ ഗോപി സുന്ദറിന്റെ പാട്ടിലൂടെയാണ് അഭയയുടെ അരങ്ങേറ്റവും കുറച്ചത്.

ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചും വേര്‍പിരിഞ്ഞതിനെക്കുറിച്ചുമുള്ള അഭയ തുറന്നുപറഞ്ഞിരുന്നു. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതില്‍ കുറ്റബോധമില്ലെന്നാണ് അഭയ പറയുന്നത്. ഇപ്പോള്‍ പാട്ടിലാണ് ഫോക്കസ് ചെയ്യുന്നത്. ഇപ്പോഴത്തെ ജീവിതത്തിലും സമാധാനവും സന്തോഷവുമുണ്ടെന്നും അഭയ പറയുന്നു.

ജാസി ഗിഫ്റ്റിനൊപ്പം പാടാന്‍ അവസരം ലഭിച്ച സന്തോഷവും താരം പങ്കുവച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ്. റെക്കോര്‍ഡിംഗ് സെഷനിടയിലെ ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു. താഴെ പതിവു പോലെ ചൊറിയന്‍ കമന്റുകളും നിറഞ്ഞു.

ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാളുടെ കമന്റ്, എന്റെ കക്കാസ് ഏട്ടന്‍, ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെ കമന്റും മറുപടിയും സ്‌ക്രീന്‍ഷോട്ടാക്കി അഭയയും പങ്കുവെച്ചിരുന്നു. ഞാന്‍ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്‍ക്കൂ, അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര് വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയ മറുപടി കുറിച്ചത്. പോസ്റ്റിന് താഴെ അഭയ്ക്ക് കൈയ്യടിച്ചുള്ള മറുപടികളാണ് നിറയുന്നത്.

Anu B