ഗായിക അഭയ ഹിരണ്മയിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ്. എന്നാൽ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. നിരവധി രൂക്ഷമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇര ആയിട്ടുള്ള വ്യക്തിയാണ് അഭയ. തനിക്കെതിരെ രൂക്ഷ വിമർശനം പങ്കുവെക്കുന്നവർക്ക് തക്കതായ മറുപടിയും താരം നൽകാറുണ്ട്.
സംഗീത കുടുംബത്തിൽ ജനിച്ചിട്ടുള്ള അഭയ എൻജിനിയറിങ് പഠിച്ചിരുന്ന സമയത്തായിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കണ്ടു മുട്ടുന്നത്. പിന്നിട് ആ കണ്ടുമുട്ടലാണ് അഭയയുടെ സംഗീത ജീവിതത്തിലേക്കുള്ള തുടക്കം കുറിച്ചത്. വിവാഹിതനായ ഗോപി സുന്ദറുമായി വർഷങ്ങളോളം നീണ്ട ലിവിങ് ടുഗതറിനു ശേഷം ഇവർ രണ്ടു വഴിക്ക് പിരിയുകയായിരുന്നു.
“his woman is incomplete !She is flirty and bad …insane ,nuisance and a mess Thatz how she is” എന്ന് തുടങ്ങുന്ന ഒരു ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ അടങ്ങിയ വീഡിയോ അഭയ പങ്കുവെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഭയയുടെ ഈ പോസ്റ്റ് ആണ്.