രാഹുല്‍ ഗാന്ധി പോയത് നിശാ ക്ലബിലല്ല, സുഹൃത്തിന്റെ വിവാഹചടങ്ങിലേക്ക്; വൈറല്‍ വീഡിയോയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശാക്ലബില്‍ പങ്കെടുക്കുന്നുവെന്ന തലക്കെട്ടോടു കൂടിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി പോയത് നിശാ ക്ലബിലേക്കല്ലെന്നും സുഹൃത്തും മാധ്യപ്രവര്‍ത്തകയുമായ സുമ്‌നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു കാഠ്മണ്ഡുവില്‍ പോയതെന്നും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് ഗോപിനാഥന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആഗോള ടെലിവിഷന്‍ ശൃംഖലയായ സിഎന്‍എന്നിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു സുമ്നിമ ഉദാസ്. ഇവരുടെ വിവാഹത്തിന് രാഹുല്‍ ഗാന്ധിക്കും ക്ഷണമുണ്ടായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

ആദ്യത്തെ ചിത്രം സുമനിമ ഉദാസിൻറെതാണ്. ആഗോള ടെലിവിഷൻ ശൃംഖലയായ സിഎൻഎന്നിൻറെ ഡൽഹി റിപ്പോർട്ടറായിരുന്നു. ഡൽഹി കൂട്ടബലാൽസംഗ കേസ്, 2014 ല തിരഞ്ഞെടുപ്പ്, ഇന്ത്യൻ നയതന്ത്രജ്ഞനെ അമേരിക്ക കസ്‌ററഡിയിലെടുത്ത സംഭവം തുടങ്ങിയ പ്രധാന വിഷയങ്ങളടക്കം റിപ്പോർട്ട് ചെയ്ത മുൻനിര മാധ്യമ പ്രവർത്തക.സ്ത്രീ ശ്ാക്തീകരണത്തിന് ഇവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 2014ൽ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നേപ്പാളിൽ വച്ച ഇവരുടെ വിവാഹ ചടങ്ങ് നടന്നു. രാഹുൽഗാന്ധിക്കും ക്ഷണമുണ്ടായിരുന്നു. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേപ്പാളിലെ മാധ്യമങ്ങളിൽ വന്ന വീഡിയോ ഇന്ത്യയിൽ പ്രചരിക്കുന്നത് രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുക്കുന്ന വിഡിയോ എന്ന പേരിലാണ്. അങ്ങനെയൊരു വ്യാജ വിഡിയോ പടച്ചുവിടുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട സോഴ്‌സായ ബിജെപി ഐടി സെൽ തലവൻ തന്നെയായിരുന്നു ഇതിൻറെയും പിന്നിൽ. പക്ഷെ വിഷയം കേരളത്തിൽ ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ടപ്പോൾ അത് ഇടതുപക്ഷ സൈബർ സെല്ലുകാർ ഏറ്റെടുത്ത് നല്ല പ്രചാരണം നൽകുന്നുണ്ട്. കൈരളി ടിവിയും ഒരു എംഎൽഎയും പ്രത്യേക ക്വട്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി ഐടി സെൽ തലവന് ഒരു പ്രത്യേക ചാരിതാർഥ്യം തോന്നുണ്ടാകും. ഇനി രണ്ടാമത്തെ ചിത്രം. അദ്ദേഹം ലഹോറിൽ വിമാനമിറങ്ങുന്ന ചിത്രമാണ്. നവാസ് ഷെരീഫ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിൻറെ മകളുടെ വിവാഹ ചടങ്ങിലും ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്തു. ആ വിവാഹത്തിന് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. തൊട്ടുപിന്നാലെ കുറേ ഭീകരരെ ഇന്ത്യയിലേക്ക് അയച്ചാണ് പാകിസ്താൻ നന്ദി അറിയിച്ചത്.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago