മലയാളത്തിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷമിറങ്ങിയ മാളികപ്പുറം. ഉണ്ണി മുകുന്ദനും ദേവനന്ദയും ശ്രീപദ് പ്രധാന വേഷത്തിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററിലെത്തിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ സന്തോഷം പങ്കുവയ്ക്കുകയാണ് അഭിലാഷ് പിള്ള. മാളികപ്പുറത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കറാണ് എന്ന സന്തോഷമാണ് അഭിലാഷ് പങ്കിടുന്നത്.
മാളികപ്പുറത്തിലെ കുട്ടിത്താരമായ ദേവനന്ദയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2024 ഓണത്തിന് തീയറ്ററില്‍ എത്തിക്കുന്ന തരത്തിലാകും അണിയറപ്രവര്‍ത്തനങ്ങള്‍. ചിത്രത്തിന്റ മുഴുവന്‍ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
ശബരിമല കയറി അയ്യപ്പനെ കാണാന്‍ ആഗ്രഹിക്കുന്ന കല്ലുവെന്ന പെണ്‍കുട്ടിയുടെ യാത്രയാണ് മാളികപ്പുറം പറഞ്ഞത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി, സമ്പത്ത് റാം, മനോജ് കെ ജയന് എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. 100 കോടിയിലേറെയാണ് മാളികപ്പുറം ബോക്സോഫീസില്‍ നേടിയത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…